Extreme job Korean -2019 Comedy / Action  എന്റെ പേര് കൊ  ഇപ്പോൾ നാർക്കോട്ടിക് സെല്ലിലെ 5 അംഗ ടീമിന്റെ ചാർജാണ്‌ എല്ലാരും എന്നെ ക്യാപറ്റൻ കൊ  ...

Home » » Extreme job

Extreme job

Extreme job
Korean -2019

Comedy / Action 

എന്റെ പേര് കൊ  ഇപ്പോൾ നാർക്കോട്ടിക് സെല്ലിലെ 5 അംഗ ടീമിന്റെ ചാർജാണ്‌ എല്ലാരും എന്നെ ക്യാപറ്റൻ കൊ  എന്നാണ് വിളിക്കാറ്,

എനിക്ക് ഓഫീസിൽ വല്യ വിലയൊന്നും ഇല്ലേലും വീട്ടിൽ പുല്ല് വിലയെ ഭാര്യയും തരാറുള്ളു, വല്യ വല്യ  കേസൊന്നും പിടിക്കാത്തത്കൊണ്ടാവും എന്ന് എനിക്കും അറിയാം. 


കൂടെ ഉള്ള നാലെണ്ണത്തിന്റെ കാര്യം പറയുക ആണെങ്കിൽ കള്ളന്മാരെ ഒക്കെ പിടിക്കാൻ ഇറങ്ങുമ്പോൾ ആരാണ് മികച്ച മണ്ടൻ എന്ന് കാണിക്കാൻ വേണ്ടി എന്റെ കൂടെ വന്നവർ ആണ് ഇതുങ്ങൾ എന്ന് എനിക്ക് തോന്നാറുണ്ട് 


കൂടെ ജൂനിയർ ആയി വന്ന പലരും വല്യ വല്യ കേസുകൾ ഒക്കെ തെളിയിച്ചു പ്രമോഷൻ ഒക്കെ മേടിച്ചു പോവുമ്പോൾ ഞാൻ കൂടെ ഉള്ള നാലെണ്ണത്തിനെയും കൊണ്ട് ഒരു കണക്കിൽ തുക്കടാ കേസൊക്കെ ആയി നടക്കും... 


ഇങ്ങനെ തുക്കടാ കേസൊന്നും പോരാ എന്ന് ആലോചിച്ചു ഞങ്ങൾ ഇരുന്നപ്പോ അതാ ഞങ്ങൾക്ക് ഒരു വിവരം കിട്ടി മയക്കുമരുന്ന് കച്ചവടക്കാരൻ ലീ മൂബൈയും സംഘവും ടൗണിലെ ഒരു മുറിയിൽ ഇടയ്ക്ക്  വന്നു പോവുന്നുണ്ടെന്നു.... 


എന്നാൽ പിന്നെ ഒരു കൈ നോക്കിക്കളയാം എന്നോർത്തു ഞങ്ങൾ അടുത്തുള്ള റെസ്റ്റോറന്റിൽ പോയിരുന്നു അവന്മാരുടെ കെട്ടിടം നിരീക്ഷണം തുടങ്ങി,  ദിവസം കുറച്ചു പോയിട്ടും ലീ മൂബൈ അവിടെ വന്നത് മാത്രം കണ്ടില്ല,  അപ്പോൾ ആണ് ആ റെസ്റ്റോറന്റ് കാരൻ അത് വിൽക്കാൻ പോണത്രെ.... 

ദൈവമേ ഇനി ഞങ്ങൾ എവിടെ പോയിരുന്നു നിരീക്ഷണം നടത്തും???? 

അവസാനം ഞങ്ങൾ ആ റെസ്റ്റോറന്റ് അങ്ങ് മേടിച്ചു ഞങ്ങടെ നിരീക്ഷണ പരിപാടി ക്ക് അങ്ങ് എടുക്കാം എന്നോർത്തു... 


മേടിച്ചപ്പോൾ മുതൽ അതാ വരുന്നു കസ്റ്റമേഴ്‌സ്  അവന്മാർക്ക് പിന്നെ ഞങ്ങൾ അവിടെ ഇരുന്ന ചിക്കൻ അങ്ങ് വറുത്തു കൊടുത്തു,  എന്നാ പറയാനാ അതിന് ഞങ്ങടെ കാലക്കേടിനു ഒടുക്കത്തെ രുചിയായിരുന്നത്രെ പിറ്റേ ദിവസം മുതൽ കടയിൽ ഒടുക്കത്തെ കച്ചവടം... 

ഞങ്ങൾ ഞങ്ങൾപോലും അറിയാതെ ചിക്കൻകറി വിൽപനക്കാർ ആയി മാറി എന്റെ ഷാജിയേട്ടാ...... 


പോലീസിൽ നിന്നും കിട്ടുന്നതിനേക്കാൾ കാശും കിട്ടി കടയിൽ നിന്നും... 


എന്നാലും ഞങ്ങൾക്ക് വന്ന വഴി മറക്കാൻ പറ്റുമോ?  നിങ്ങൾ പറ.... 


പിന്നെ ഞാനും എന്റെ കൂടെ ഉള്ളവരും മണ്ടത്തരം ഒക്കെ ഒപ്പിക്കുന്നവർ ആണെങ്കിലും ഞങ്ങൾക്ക് എല്ലാവർക്കും ഓരോരോ പ്രിത്യേകതകൾ ഉണ്ടായിരുന്നു അതാണല്ലോ ഞങ്ങളെ ഒന്നിച്ചു പോലീസ് ചീഫ് ഈ ഗ്യാങ്ങിൽ ഇടാൻ കാരണം.... 

എന്താണ് ഞങ്ങടെ പ്രിത്യേകത,  ശേഷജീവിതം ഞങ്ങൾ ചിക്കൻ കടയിലോ അതോ....................... 



കണ്ടറിയുക.... 


ഞങ്ങടെ മണ്ടത്തരം നിറഞ്ഞ ലോകത്തേക്ക് വന്നു കണ്ടു ചിരിച്ചു മനസിലാക്കി പോവുക... 


0 Comments:

Post a Comment

Search This Blog

Powered by Blogger.