Sunflower Korean 2006 Action യൗവ്വനപ്രായം ആയപ്പോൾ തന്നെ നാട്ടിലെ ഗുണ്ടാ നേതാവായ നായകൻ അടിപിടിക്കിടെ ഒരുത്തനെ കൊന്ന് ജയിലിൽ പോവുന്നു,  എന്നാൽ...

Home » » Sunflower

Sunflower

Sunflower
Korean 2006

Action


യൗവ്വനപ്രായം ആയപ്പോൾ തന്നെ നാട്ടിലെ ഗുണ്ടാ നേതാവായ നായകൻ അടിപിടിക്കിടെ ഒരുത്തനെ കൊന്ന് ജയിലിൽ പോവുന്നു,  എന്നാൽ ജയിലിൽ  കഴിഞ്ഞപ്പോ താൻ ചെയ്തു കൂട്ടിയതിനെ എല്ലാം ഓർത്തു പശ്ചാത്താപിച്ച അയാൾ തിരിച്ചു വന്നത് എല്ലാ ഗുണ്ടാത്തരങ്ങളും നിർത്തിയ ഒരു മനുഷ്യനായിട്ടായിരുന്നു... 


നാട്ടിൽ ആരും തന്നെ തുണയില്ലത്ത,   റെസ്റ്റോറന്റ്  നടത്തുന്ന ഒരമ്മയുടെയും മകളുടെയും സഹായിയായി അയാൾ കഴിയുന്നു,  ഈ സ്ഥലം കൈവശപ്പെടുത്തി വലിയൊരു ഷോപ്പിങ്മാൾ കെട്ടാൻ ആഗ്രഹിച്ച കോടീശ്വരനായ ഒരാൾ ഈ അമ്മയെയും മകളെയും ഇല്ലാതാക്കാൻ  ഗുണ്ടകളെ അയക്കുന്നു.... 


എത്ര നാൾ കഥാനായകന് അക്രമം വെടിഞ്ഞു ജീവിക്കാൻ പറ്റും..... 


ശേഷം സ്‌ക്രീനിൽ 



പലയിടത്തും കേട്ടിട്ടുള്ള കഥ ആണെങ്കിലും നായകന്റെ അഭിനയം പിന്നെ എപ്പോൾ വരും നായകന്റെ യഥാർത്ഥ മുഖം എന്നുള്ള ആകാംഷ ഇതൊക്കെ ഈ പടം നമുക്ക് ഇഷ്ടപ്പെടാൻ ഉള്ള കാരണങ്ങളിൽ ചിലതാണ്, 

ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന പടം ആണ്,   action കുറച്ചു കൂടി നന്നാക്കാമായിരുന്നു.... (ഒരു തമിഴ് /തെലുങ്കു  action ഡയറക്ടർ ചെയ്തിരുന്നെങ്കിൽ..... ) 


0 Comments:

Post a Comment

Search This Blog

Powered by Blogger.