Knives out English 2019 Detective thriller കഴിഞ്ഞ വർഷം ഇറങ്ങിയതിലെ ഏറ്റവും മികച്ച കുറ്റാന്വോഷണ ചിത്രങ്ങളിൽ ഒന്നാണിത്.  കോടീശ്വരനായ നോവലിസ്റ്...

Home » » Knives out

Knives out

Knives out
English 2019

Detective thriller


കഴിഞ്ഞ വർഷം ഇറങ്ങിയതിലെ ഏറ്റവും മികച്ച കുറ്റാന്വോഷണ ചിത്രങ്ങളിൽ ഒന്നാണിത്. 

കോടീശ്വരനായ നോവലിസ്റ്റ് ഹാർലിൻ ത്രോംബേ തന്റെ എൺപത്തിയഞ്ചാം പിറന്നാൾ കുടുംബങ്ങളോടൊപ്പം ആഘോഷിച്ചു. അന്ന് ഉറങ്ങാൻ കിടന്ന ത്രോംബേയെ  പിറ്റേ ദിവസം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നു. 


ആത്മഹത്യ ആണെന്ന് എല്ലാവരും വിശ്വസിച്ച ആ കേസ് അന്വോഷിക്കാൻ പ്രൈവറ്റ് ഡിറ്റക്റ്റീവ് ബെനോയ്ട് ബ്ലാങ്ക് എത്തുന്നു,  ഇതൊരു കൊലപാതകം ആണെന്നും അത് അന്വോഷിക്കണം എന്നും പറഞ്ഞു  കുടുംബത്തിൽ തന്നെ ഉള്ള പേര് വെളിപ്പെടുത്താത്ത ആരോ അയച്ചു കൊടുത്ത പ്രതിഫലവും കത്തും  ആയിരുന്നു ബ്ലാങ്കിനെ ഈ കേസിലേക്ക് എത്തിച്ചത്. 

കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതിൽ നിന്നും ആ വീട്ടിൽ ബന്ധുക്കളും മരിച്ചു പോയ ത്രോംബയും തമ്മിൽ ഉണ്ടായിരുന്ന പല സ്പർദ്ധകളും ഡിറ്റക്ടീവ് അറിയുന്നു പക്ഷെ ഇതൊരു കൊലപാതകം ആണെന്ന് തെളിയിക്കാൻ ഉള്ള ഒരു തെളിവും അദ്ദേഹത്തിന് ലഭിക്കുന്നില്ല..... 


അങ്ങനെ ഇരിക്കെ മരിച്ചുപോയ ത്രോമ്പേ തയ്യാറാക്കിയ വില്പത്രവുമായി വക്കീൽ എത്തുന്നു..... 


വിൽപത്രം വായിച്ചു കേട്ട എല്ലാവരും ഞെട്ടുന്നു...... 


കേസ് പുതിയൊരു വഴിത്തിരിവിലേക്ക്...... 



ശേഷം സ്‌ക്രീനിൽ

അതിമനോഹരമായ തിരക്കഥയിൽ തയ്യാറാക്കിയ കുറ്റാന്വോഷണ ചിത്രമാണിത്‌,  ആദ്യത്തെ 15 മിനുട്ട് കഥാപാത്രങ്ങളെ ഒന്ന് മനസിലാക്കി വരാൻ ഉള്ള താമസം കഴിഞ്ഞാൽ പിന്നെ പടം തരുന്ന അനുഭവം അത് വേറെ ലെവൽ ആണ്......


ഡാനിയൽ ക്രെയ്ഗ്, ക്രിസ് ഇവാൻസ് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. 



0 Comments:

Post a Comment

Search This Blog

Powered by Blogger.