Museum
ജാപ്പനീസ് 2016
Detective/Crime Thriller
ഒരു പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിന്റെ അന്വോഷണം ഡിറ്റക്റ്റീവ് സവാമുര ഏറ്റെടുക്കുന്നു...
അടുത്ത ദിവസവും നഗരത്തിൽ ഒരു ക്രൂരമായ കൊലപാതകം നടക്കുന്നു
രണ്ടും നടന്നത് മഴയുള്ള സമയത്തു ആയിരുന്നു, കൂടാതെ രണ്ടിടത്തു നിന്നും കൊലയാളി എഴുതി വെച്ചതെന്നു സംശയിക്കുന്ന ഒരു കുറിപ്പും അന്വോഷണ സംഘത്തിന് ലഭിക്കുന്നു, ഒരു സീരിയൽ കില്ലറുടെ സാന്നിധ്യം ഇതിനു പിന്നിൽ ഉണ്ടെന്നു സവാമുര സംശയിക്കുന്നു
ഈ മരിച്ചവരെ തമ്മിൽ കണക്ട് ചെയ്യാവുന്ന എന്തെങ്കിലും ബന്ധം ഉണ്ടോ എന്നന്വോഷിച്ച സവാമുര അത് കണ്ടെത്തുന്നു. എന്നാൽ ആ പൊതുവായ ബന്ധം തന്റെ ഭാര്യക്കും ബാധകം ആണെന്ന് അയാൾ മനസിലാക്കുന്നു...
ഒരു തവളയുടെ മുഖം മൂടി അണിഞ്ഞ ഒരാളുടെ സാന്നിധ്യം ഈ കൊലപാതകങ്ങൾ നടന്ന സ്ഥലങ്ങളിൽ ഉണ്ടായിരുന്നു എന്ന് അന്വോഷണ സംഘം കണ്ടെത്തുന്നു..
ഭാര്യയെ വിവരം അറിയിക്കാൻ ചെന്ന സവാമുരക്ക് തന്റെ ഭാര്യയും മോനും മിസ്സിംഗ് ആണെന്ന് മനസ്സിലാവുന്നു.......
തുടർന്ന് കാണുക
കുടുംബ ബന്ധത്തിനു പ്രാധാന്യം നൽകി കഥ പറഞ്ഞു പോവുന്ന നല്ലൊരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലെർ മൂവിയാണിത്.....
നായകന്റെയും വില്ലന്റെയും അഭിനയം വളരെ മികച്ചത് ആയിരുന്നു....
0 Comments:
Post a Comment