Goodachari
Telugu 2018
Action/thriller
ഇന്ത്യ ഗവണ്മെന്റ് ന്റെ രഹസ്യാന്വോഷണ വിഭാഗത്തിലെ ജോലിക്കായി പരിശ്രമിക്കുന്ന ഗോപിക്ക് അതൊരു ജീവിതാഭിലാഷം ആയിരുന്നു.
ഇന്ത്യൻ ഗവണ്മെന്റ്ന്റെ രഹസ്യാന്വോഷണ വിഭാഗം ത്രിനേത്രക്ക് വേണ്ടി ജോലി ചെയ്തപ്പോൾ ആയിരുന്നു അവന്റെ അച്ഛൻ മരണപ്പെട്ടത്.
അച്ഛനെപ്പോലെ രാജ്യത്തിനു വേണ്ടി പോരാടാൻ ഉള്ള അവന്റെ സ്വപ്നം അവസാനം ഫലം കണ്ടു, അവനു ത്രിനേത്രയിലേക്കു സെലെക്ഷൻ കിട്ടി
എന്നാൽ പരിശീലനം പൂർത്തിയാക്കിയ അന്ന് പുതിയ കാൻഡിഡേറ്റ്‌സിനെ കാണാൻ എത്തിയ മേലുധ്യോഗസ്ഥനെ തിരിച്ചുള്ള യാത്രാമധ്യേ തീവ്രവാദികൾ ആക്രമിച്ചു കൊലപ്പെടുത്തുന്നു
കൊല്ലപ്പെട്ട സ്ഥലത്തു നിന്നും അന്വോഷണസംഘത്തിന് കിട്ടിയ തെളിവുകൾ എല്ലാം ചെന്നെത്തിയത് ഗോപിക്ക് ഈ ആക്രമണത്തിൽ പങ്കുണ്ട് എന്ന കാര്യത്തിലേക്കു ആയിരുന്നു.....
ഗോപിയുടെ ഫ്ലാറ്റ് പരിശോധിച്ചപ്പോൾ അവനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചു
ആരാണ് ഇതിനെല്ലാം പിന്നിൽ?
ഗോപിക്ക് ഇതിൽ പങ്കുണ്ടോ?
അതോ മറ്റാരെങ്കിലും ചതിച്ചതോ
കണ്ടറിയുക നല്ലൊരു ആക്ഷൻ ത്രില്ലെർ ആണ്
കണ്ടു തുടങ്ങിയപ്പോൾ സ്ഥിരം ചേരുവകൾ നിറച്ച ഒരു ഫിലിം ആയി തോന്നി എന്നാൽ ഇടയ്ക്ക് വന്ന ട്വിസ്റ്റോടെ പടം ട്രാക്ക് മാറി, നല്ല ഒരു അനുഭവം ആണ് സമ്മാനിച്ചത്....


0 Comments:
Post a Comment