Mirage (Durante la Tormenta) Spanish 2018 Thriller / Time Traveler  1989 കാലഘട്ടത്തിലാണ് കഥ ആരംഭിക്കുന്നത് . നിക്കോ എന്ന കുട്ടി തന്റെ വീട്ടി...

Home » » Mirage (Durante la Tormenta)

Mirage (Durante la Tormenta)

Mirage (Durante la Tormenta)
Spanish 2018
Thriller / Time Traveler 


1989 കാലഘട്ടത്തിലാണ് കഥ ആരംഭിക്കുന്നത് . നിക്കോ എന്ന കുട്ടി തന്റെ വീട്ടിൽ ഒരു വീഡിയോ ക്യാമറ ഉപയോഗിച്ച് ടിവിയിൽ റെക്കോർഡ് ചെയ്യുക ആയിരുന്നു , തൊട്ടടുത്തുള്ള ഒരു വീട്ടിൽ നിന്നും എന്തോ ശബ്ദം കേട്ട് അവൻ അത് എന്താണെന്ന് നോക്കാൻ പോവുന്നു , എന്നാൽ തൻ്റെ ജീവൻ പോലും നഷ്ടമായേക്കാവുന്ന ഒന്നാണ്  അവിടെ കാത്തിരുന്നത് എന്നവൻ അറിഞ്ഞിരുന്നില്ല ................


ഇരുപത്തിയഞ്ചു വർഷങ്ങൾക്കു  ശേഷം വേര റോയി തന്റെ ഭർത്താവ് ഡേവിഡിനും മകൾ ഗ്ലോറിയക്കും ഒപ്പം ഈ വീട്ടിലേക്കു താമസം മാറി എത്തുന്നു, അവരെ സന്ദർശിക്കാൻ എത്തിയ അയൽപക്കംകാരിൽ ൽ നിന്നും നേരത്തെ ഇവിടെ  താമസിച്ചിരുന്ന കുടുംബത്തിലെ  നിക്കോ എന്ന കുട്ടി ഒരപകടത്തിൽ മരിച്ച വിവരം ഇവരറിയുന്നു . 


രാത്രിയിൽ സ്റ്റോർ റൂമിൽ കണ്ട ടിവി ഓൺ ആക്കി നോക്കിയ  വേര റോയ് ഇരുപത്തിയഞ്ചു വർഷം  മുൻപ് അവിടെ താമസിച്ച ആ കുട്ടിയെ അതിൽ കാണുന്നു , കൂടാതെ  അവർക്ക് തമ്മിൽ സംസാരിക്കാനും പറ്റുമായിരുന്നു ..... ..


സംസാരത്തിൽ നിന്നും അവനു അപകടം പറ്റുന്നതിനു തൊട്ടു മുൻപുള്ള നിമിഷങ്ങൾ ആണിതെന്നു അവൾക്ക് മനസ്സിലാവുന്നു ...


തുടർന്ന് കാണുക ..

ഭൂതകാലത്തിലെ അപകടത്തിൽ നിന്നും ആ കുട്ടിയെ  രക്ഷിക്കാൻ അവൾക്കാവുമോ ??

ഭൂതകാലത്തിലെ സംഭവത്തിനു ഒരു മാറ്റം വരുത്തിയാൽ ഇതുവരെ സംഭവിച്ച കാര്യങ്ങൾക്ക് എന്ത് സംഭവിക്കും ??

എന്തായിരിക്കാം ആ കുട്ടിയെ കാത്തിരുന്ന അപകടം ?


കണ്ടറിയുക നല്ലൊരു സ്പാനിഷ് ടൈം ട്രാവലർ ത്രില്ലർ സിനിമയാണ് 

ദി ബോഡി , ഇൻവിസിബിൾ ഗസ്റ്റ് തുടങ്ങിയ ചിത്രങ്ങൾ തിരക്കഥ എഴുതി സംവിധാനം ചെയ്ത Oriel Paulo ആണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്.Money Heist സീരീസുകളിൽ പ്രൊഫെസ്സർ വേഷത്തിൽ ഏവർക്കും പരിചിതനായ Alvaro Morte ഈ സിനിമയിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നു .

കൂടുതൽ സിനിമാറിവ്യൂകൾക്കായി ബ്ലോഗ് peruva.com സന്ദർശിക്കുക


0 Comments:

Post a Comment

Search This Blog

Powered by Blogger.