KD Engira Karuppudurai Tamil 2019 Feel good😍😍 ഇന്ത്യക്ക് വെളിയിലുള്ള സ്ഥലങ്ങളിൽ ഇറങ്ങിയ ഫീൽ ഗുഡ് മൂവികൾ കണ്ട് മനസ്സ് നിറഞ്ഞ പലരും കാണാൻ മറ...

Home » » KD Engira Karuppudurai

KD Engira Karuppudurai

KD Engira Karuppudurai
Tamil 2019
Feel good😍😍


ഇന്ത്യക്ക് വെളിയിലുള്ള സ്ഥലങ്ങളിൽ ഇറങ്ങിയ ഫീൽ ഗുഡ് മൂവികൾ കണ്ട് മനസ്സ് നിറഞ്ഞ പലരും കാണാൻ മറന്ന ഒരു മനോഹരമായ ഫീൽ ഗുഡ് സിനിമയാണ് തമിഴിൽ ഇറങ്ങിയ KD engira Karuppudurai. 


ചുണ്ടിൽ ചെറു പുഞ്ചിരി ഉണർത്തുന്ന ഇടയ്ക്കിടെ കണ്ണിനെ നനക്കുന്ന കുറെ മികച്ച മുഹൂർത്തങ്ങൾ സമ്മാനിച്ച അണിയറപ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ

പ്രായമായവർ ഒരു ബാധ്യത ആണെന്ന് തോന്നിയാൽ അവരെ മരണത്തിലേക്ക് പറഞ്ഞയക്കുന്ന ചടങ്ങ് ഉള്ള ഒരു ഗ്രാമം,  അവിടെ നിന്നും ജീവനും കൊണ്ട് രക്ഷപെട്ടു ഓടിയ  എൺപതു വയസ്സുള്ള ഒരു വൃദ്ധൻ.  അയാൾ ഒരു അമ്പലത്തിൽ വെച്ച് ആരോരുമില്ലാത്ത ഒരു കുട്ടിയെ പരിചയപ്പെടുന്നു,   പിന്നീടുള്ള അവരുടെ സൗഹൃദമാണ് ഈ ചിത്രം. 

വൃദ്ധന്റെ നടക്കാതെ പോയ പല ആഗ്രഹങ്ങളും ഈ കുട്ടി നടത്തികൊടുക്കുന്നു, 

എന്റെ 'അമ്മ  നോക്കിയതിനേക്കാൾ നന്നായിട്ട് നീ എന്നെ നോക്കുന്നുണ്ട് എന്ന് ആ വൃദ്ധന് ആ കുട്ടിയോട് പറയാൻ തോന്നി എന്നുള്ളത് മാത്രം മതി അവരുടെ സൗഹൃദം എന്ത്മാത്രം വലുതായിരുന്നു എന്ന് മനസ്സിലാവാൻ..... 

വളരെ മനോഹരമായ ഈ ചിത്രം ഏവരുടെയും ഹൃദയത്തെ സന്തോഷിപ്പിക്കും എന്നുള്ളത് ഉറപ്പാണ്


0 Comments:

Post a comment

Pages

Powered by Blogger.