Hit
Teluge 2020
Investigation Thriller
ഭൂതകാലത്തിലെ ചില ഇരുണ്ട ഓർമ്മകൾ ശാരീരികമായും മാനസികമായും വേട്ടയാടപ്പെടുന്ന ഇൻവെസ്റ്റിഗേഷൻ ഓഫിസർ വിക്രം, സ്ട്രെസ് ഒഴിവാക്കാനായി കുറച്ചു നാൾ ജോലിയിൽ നിന്നും മാറി നിൽക്കുന്നു, ഇടയ്ക്കു ഓഫീസിൽ നിന്നും തിരിച്ചു എത്താനുള്ള അറിയിപ്പ് കിട്ടി അവിടെ എത്തിയപ്പോൾ ഫോറൻസിക് സെക്ഷനിൽ ജോലിയുള്ള തന്റെ കാമുകി മിസ്സായ വിവരം വിക്രം അറിയുന്നു.
പേഴ്സണൽ റിലേഷൻ ജോലിയെ ബാധിക്കാതെ ഇരിക്കാൻ വേണ്ടി ആ കേസിന്റെ ചുമതല വിക്രം ആവശ്യപ്പെട്ടിട്ടും മേലധികാരികൾ അയാൾക്ക് നൽകുന്നില്ല
തന്റെ കാമുകി കാണാതാവും മുൻപുള്ള ദിനങ്ങളിൽ കൈകാര്യം ചെയ്തിരുന്ന കേസ് ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ടത് ആണെന്ന് മനസിലാക്കിയ വിക്രം ആ കേസിന്റെ ചുമതല ഏറ്റെടുക്കുന്നു.....
ഈ കേസിലൂടെ തന്റെ കാമുകി കാണാതായ കേസിനും ഒരു തുമ്പ് കണ്ടെത്താം എന്നയാൾ കരുതുന്നു..
തുടർന്ന് കാണുക
നല്ലൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആണ്


0 Comments:
Post a Comment