Detective Chinatown 2
Chinese 2018
Comedy / detective thriller
ന്യൂയോർക്കിലെ ചൈനാ ടൗണിന്റെ ഗോഡ് ഫാദർ അങ്കിൾ Qi ന്റെ ചെറുമകൻ അവിടെ അടുത്തൊരു അമ്പലത്തിനു അരികെ കൊല്ലപ്പെടുന്നു, ആ ശരീരത്തിൽ നിന്നും ഹൃദയം കൊലപാതകി മുറിച്ചു നീക്കിയിരുന്നു.
വാർധക്യസഹജമായ അസുഖങ്ങൾ ഉള്ള അങ്കിൾ Qi നു ഇനി വെറും 7 ദിവസങ്ങൾ കൂടിയേ ആയുസ്സ് ഉണ്ടായിരുന്നുള്ളു അതിനു മുൻപ് ചെറുമകന്റെ കൊലപാതകിയെ കണ്ടെത്താൻ ലോകത്തുള്ള മികച്ച ഡിറ്റക്റ്റീവുകളെ എല്ലാം അങ്കിൾ Qi അങ്ങോട്ട് ക്ഷണിക്കുന്നു, കുറ്റം തെളിയിച്ചാൽ വലിയൊരു തുക സമ്മാനമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു....
തുടർന്ന് നടത്തുന്ന അന്വോഷണത്തിൽ കുറച്ചു നാൾ മുൻപ് നടന്ന മറ്റൊരു കൊലപാതകത്തിനും ഇതിനും തമ്മിൽ സാമ്യം ഉണ്ടെന്നു ഡിറ്റക്ടീവ്കൾ കണ്ടെത്തുന്നു, അന്ന് മരിച്ച ആളുടെ വൃക്ക ആയിരുന്നു കൊലപാതകി മുറിച്ചു മാറ്റിയിരുന്നത്...
ഇതിനെല്ലാം പിന്നിൽ ഒരു സീരിയൽ കില്ലറുടെ സാന്നിധ്യം ഉണ്ടെന്ന് ഇവർക്ക് തോന്നുന്നു....
തുടർന്ന് കുറ്റവാളിയെ ആദ്യം കണ്ടെത്തി പാരിതോഷികം നേടാനുള്ള ഡിറ്റക്റ്റീവ് കളുടെ മത്സരം ആണ് ഈ ചിത്രം....
സീരിയൽ കില്ലർ ത്രില്ലെർ ചിത്രം ആണെങ്കിലും നർമ്മത്തിൽ ചാലിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്, ഇന്ത്യൻ സിനിമകളെ ഓർമിപ്പിക്കുന്ന ബിജിഎം എല്ലാം ചിത്രത്തെ കൂടുതൽ മനോഹരമാക്കിയിരിക്കുന്നു.......
മുഹമ്മദ് റാസിഫ് ചെയ്ത മലയാളം സബ്ടൈറ്റിൽ നെറ്റിൽ available ആണ്, നർമ്മ രംഗങ്ങളുടെ ആ ഫീൽ അതേപോലെ പ്രേക്ഷകർക്ക് ലഭിക്കുന്ന മനോഹരമായ പരിഭാഷ ഒരുക്കിയ മുഹമ്മദ് റാസിഫിനു അഭിനന്ദനങ്ങൾ....


0 Comments:
Post a Comment