Fury of a patient man
Spanish 2016
സ്വന്തം കുടുംബം തകർത്തവരോട് യാതൊരു ദയയും ഇല്ലാതെ പ്രതികാരം ചെയ്യുന്ന ഒരുവന്റെ കഥയാണിത്.
ഒരു ബാങ്ക് മോഷണത്തിനിടെ മോഷ്ടാക്കളെ സഹായിച്ച ഡ്രൈവർ മാത്രം പിടിയിലാവുന്നു, എന്നാൽ ചോദ്യം ചെയ്യലിൽ മോഷ്ടാക്കളെ ഒന്നും തനിക്ക് പരിചയം ഇല്ല എന്നും അവരെ അന്ന് മാത്രം ആണ് താൻ പരിചയപ്പെട്ടത് എന്നും അയാൾ അറിയിക്കുന്നു, കോടതി അയാൾക്ക് 8 വർഷത്തെ ശിക്ഷ വിധിക്കുന്നു, വർഷങ്ങൾക്കു ശേഷം പുറത്തിറങ്ങിയ ഇയാളെ കാത്തു ഒരാൾ നിൽപ്പുണ്ടായിരുന്നു, മോഷണത്തിനിടെ കള്ളന്മാർ അതിക്രൂരമായി കൊലപ്പെടുത്തിയ ബാങ്ക് ഇടപാടുകാരിയായ പെൺകുട്ടിയുടെ കാമുകൻ....
ഈ ഡ്രൈവറിലൂടെ മോഷ്ടാക്കൾക്ക് അരികിൽ എത്താനും പ്രതികാരം നടത്താനും ഇയാൾ നടത്തുന്ന ശ്രെമം ആണ് ഈ ചിത്രം..
സ്ലോ റിവഞ്ച് ത്രില്ലെർ മൂവി ഗണത്തിൽ പെടുത്താവുന്ന ഒരു ചിത്രമാണിത്
0 Comments:
Post a Comment