Headshot Indonesian - 2016 Violence/action Film ടെലെഗ്രാം ലിങ്ക്     https://t.me/favaio     ഗ്രൂപ്പിൽ നിന്നും ആണ് എനിക്ക് ലഭിച്ചത്    ...

Home » » Headshot

Headshot

Headshot
Indonesian - 2016
Violence/action

Film ടെലെഗ്രാം ലിങ്ക്    https://t.me/favaio   ഗ്രൂപ്പിൽ നിന്നും ആണ് എനിക്ക് ലഭിച്ചത്   

കൊടും കുറ്റവാളി ലീ ജയിലിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു നിരവധിപ്പേരെ യമപുരിക്കയച്ചു ജയിലിൽ നിന്നും രക്ഷപെടുന്നു , എന്തിനും പോന്ന കുറെ ഗുണ്ടകളെ അടിമകളാക്കി വെച്ച് അവരെക്കൊണ്ടു എന്തും ചെയ്യിപ്പിക്കുന്ന  ഒരു  ക്രൂരനായിരുന്നു ലീ.


ദിവസങ്ങൾ കടന്നുപോയി ......

ശരീരത്തിൽ പരുക്കുകളോടെ കടത്തീരത്ത്  അബോധാവസ്ഥയിൽ കണ്ടെത്തിയ ഒരുവനെ ഒരാൾ ഹോസ്പിറ്റലിൽ എത്തിക്കുന്നു , അബോധാവസ്ഥയിൽ ഹോസ്പിറ്റലിൽ കുറെ നാൾ കഴിയുന്ന അവനെ അവിടുത്തെ ലേഡി ഡോക്ടർ അയലിൻ നല്ലരീതിയിൽ ശുശ്രുഷിക്കുന്നു  .കുറച്ചു നാളുകൾക്ക് ശേഷം ബോധം വീണ്ടെടുക്കുന്ന അവനു അവന്റെ ഭൂതകാലത്തെക്കുറിച്ചു ചില മിന്നി മറയുന്ന ഓർമ്മകൾ മാത്രമേ ഉണ്ടായിരുന്നുള്ളു , സ്വന്തം പേര് പോലും മറന്ന അവനെ ഇസ്മായൽ എന്ന് എല്ലാരും വിളിച്ചു .


കുറ്റവാളി  ലീ യെ മറ്റൊരു ഗ്യാങ് ലെ ഗുണ്ട ഒരു രഹസ്യവിവരം അറിയിക്കുന്നു ലീക്ക് വളരെ വേണ്ടപ്പെട്ട ഒരുവനെ കടൽത്തീരത്ത് നിന്നും ആരൊക്കെയോ ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട് എന്നതായിരുന്നു അത് .

അത് ആരാണെന്നും അവന്റെ അവസ്ഥയും  തിരക്കാൻ ലീ ആ ഗുണ്ടയെത്തന്നെ ചുമതല ഏൽപ്പിക്കുന്നു , ആശുപത്രിയിൽ എത്തിയ ഗുണ്ട ഇസ്മായേലിനെ ചികിൽസിച്ച ഡോക്ടർ അയലിനെ ആക്രമിക്കുന്നു , തന്റെ ജീവൻ രക്ഷിച്ച ഡോക്ടറെ ആക്രമിച്ച ഗുണ്ടയെ ഇസ്മായൽ
 കൈകാര്യം ചെയ്യുന്നു.


വിവരമറിഞ്ഞ ലീ കൂടുതൽ ആളുകളെ ഇസ്മായൽനെയും ഡോക്ടറെയും പിടിക്കാൻ അയക്കുന്നു


ബസിൽ യാത്ര ചെയ്യുക ആയിരുന്ന ഡോക്ടറെ  ബസ്സിൽ ഉള്ള എല്ലാവരെയും കൊന്നിട്ട് അവർ തട്ടിക്കൊണ്ടു പോവുന്നു


വിവരമറിഞ്ഞ ഇസ്മായേൽ ഡോക്ടറെ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നു

സത്യത്തിൽ ആരാണ് ഇസ്മയേൽ ??

ഗുണ്ടയോ  ,പൊലീസോ അതോ  ?? ??


എന്താണ് ഇയാൾക്ക് ലീയുമായുള്ള ബന്ധം ??


താൻ ആരാണെന്നുള്ള രഹസ്യം ഇസ്മായേൽ എന്നേലും കണ്ടെത്തുമോ ?? എല്ലാം കണ്ടറിയുക


വയലൻസ് ആക്ഷൻ മൂവികൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു വിരുന്നാണ് ഇ ചിത്രം


Film ടെലെഗ്രാം ലിങ്ക്    https://t.me/favaio   ഗ്രൂപ്പിൽ നിന്നും ആണ് എനിക്ക് ലഭിച്ചത്   


0 Comments:

Post a Comment

Search This Blog

Powered by Blogger.