അടയാളം
മലയാളം 1991
നല്ല സാമ്പത്തികം ഉള്ള ഒരു ബിസിനസ്സ്മാനായിരുന്നു മേനോൻ . അയാൾക്ക് രണ്ടു പെൺകുട്ടികൾ ആയിരുന്നു, ലതയും മാലിനിയും .മൂത്ത മകൾ ലതയുടെ കല്യാണം ഉറപ്പിച്ച സമയത്ത് അവൾക്കു ഒരു ഫോൺ വിളി എത്തുന്നു .രാജി എന്ന് സ്വയം പരിചയപ്പെടുത്തിയ ആ സ്ത്രീ അവളെ ഭീഷണിപ്പെടുത്തുന്നു , ലതയുടെ അച്ഛനെക്കുറിച്ചുള്ള ചില വിവരങ്ങൾ അവളുടെ പക്കൽ ഉണ്ടെന്നും അവൾ ആവശ്യപ്പെട്ട കാശ് കൊടുത്തില്ല എങ്കിൽ അതെല്ലാം പരസ്യപ്പെടുത്തി സമൂഹത്തിൽ അവരെ നാണം കെടുത്തും എന്ന് അവൾ അറിയിക്കുന്നു .
കല്യാണം ഉറപ്പിച്ച സമയത്ത് ഇങ്ങനെ ഒരു ഭീഷണി കേട്ട് പേടിച്ച അവൾ തങ്ങളുടെ കുടുംബ വക്കീലിനെ വിവരം അറിയിക്കുന്നു , ഭീഷണിക്കു പിന്നിലെ സത്യം കണ്ടു പിടിക്കാൻ വേണ്ടി ലത വക്കീലിന്റെ നിർദ്ദേശപ്രകാരം ഒരു പ്രൈവറ്റ് അന്വോഷണ ഏജൻസി എന്ന നിലയിൽ പട്ടാളത്തിൽ നിന്നും സർവീസ് കഴിഞ്ഞു നാട്ടിൽ ഇപ്പോൾ സെക്യൂരിറ്റി സർവീസ് ഏജൻസി നടത്തുന്ന ക്യാപ്റ്റൻ ഹരിഹരനെ സമീപിക്കുന്നു
ആദ്യം മടിച്ചെങ്കിലും പിന്നീട് ഹരിഹരൻ അന്വോഷണം ഏറ്റെടുക്കുന്നു , എന്നാൽ കുറച്ചു ദിവസത്തിനു ശേഷം ലതയെ ഭീഷണിപ്പെടുത്തിയ രാജിയെ മരിച്ച നിലയിൽ കണ്ടെത്തുന്നു . ഇതിനെല്ലാം പുറകിൽ ലതയുടെ കസിൻ സുരേഷിന് പങ്കുണ്ടോ എന്ന് ഹരിഹരൻ സംശയിക്കുന്നു , എന്നാൽ ദിവസങ്ങൾക്കുള്ളിൽ സുരേഷിനെയും മരിച്ച നിലയിൽ കണ്ടെത്തുന്നു ....
ആരാണ് ഈ ഭീഷണിക്കും കൊലപാതകങ്ങൾക്കും പിന്നിൽ
ഹരിഹരന്റെ അന്വോഷണത്തിൽ നിങ്ങളും പങ്കാളിയാവുക , സത്യം കണ്ടെത്തുക
S N സ്വാമി എഴുതി കെ മധു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മമ്മൂട്ടി , മണിയൻപിള്ള രാജു , വിജയരാഘവൻ , മുരളി , കെ പി ഉമ്മർ , രേഖ , ശോഭന തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു .
നല്ലൊരു കോമഡി ത്രില്ലെർ മൂവിയാണ്
ആദ്യ ഭാഗങ്ങളിൽ ഉള്ള മണിയൻപിള്ള രാജുവിന്റെ കഥാപാത്രത്തിന്റെ ചളിയടി എനിക്ക് നല്ല ബോറിങ് ആയി തോന്നി ,പിന്നെ ഈ ചിത്രത്തിൽ മമ്മൂട്ടി വിഗ്ഗ് വെച്ചാണ് അഭിനയിച്ചിരിക്കുന്നത് അതിന്റെ കാരണം എന്താണോ എന്തോ ......
കൂടുതൽ സിനിമാവിശേഷങ്ങൾക്കായി സന്ദർശിക്കുക www.peruva.com

0 Comments:
Post a Comment