Missing You
Korean -2016
ക്രൈം ത്രില്ലെർ
അച്ഛനോട് പിണങ്ങി അമ്മ വേറെ വിവാഹം കഴിച്ചു പോയതിനു ശേഷം ഈ ലോകത്ത് ആ ഏഴുവയസ്സുകാരിക്ക്(Hee-Joo) ആകെ ഉണ്ടായിരുന്നത് അവളുടെ അച്ഛൻ ആയിരുന്നു , തന്റെ എല്ലാമെല്ലാമായ അച്ഛനെ പിറന്നാൾ ദിവസം ഏറെ കാത്തിരുന്നിട്ടും കാണാഞ്ഞിട്ട് എപ്പോളോ അവൾ വീടിലെ നിലത്ത് തളർന്ന് ഉറങ്ങിപ്പോയി ...
ഡിറ്റക്ടീവ് ആയ അവളുടെ അച്ഛൻ ഒരു സീരിയൽ കില്ലറുടെ ആക്രമണത്തെത്തുടർന്നു തൊട്ടടുത്ത മുറിയിൽ ചോര വാർന്നു മരിച്ചുകൊണ്ടിരുന്നത് ആ പാവം പെൺകുട്ടി അറിഞ്ഞതേയില്ല .....
കുറച്ചുനാൾ കഴിഞ്ഞു സ്വന്തം കാമുകിയെ കൊന്ന കുറ്റത്തിന് പിടിയിലായ - ഏഴോളം കൊലപാതകങ്ങൾ നടത്തിയ ആ സീരിയൽ കില്ലർ കോടതിയിൽ എത്തിയപ്പോൾ തെളിവുകളുടെ അഭാവത്താൽ ശിക്ഷിക്കപ്പെട്ടത് കേവലം ഒരു കേസിനു മാത്രമായിരുന്നു .....
മരണമടഞ്ഞവരുടെ ബന്ധുക്കളുടെ എതിർപ്പുകൾക്കും കരച്ചിലുകൾക്കും നടുവിലൂടെ ആ സീരിയൽ കില്ലർ തനിക്കു കിട്ടേണ്ട മരണശിക്ഷ ഒഴിവായ സന്തോഷത്താൽ കോടതിയിൽ നിന്നും ജയിലിലേക്ക് നടന്നു നീങ്ങി ..................................
പതിനഞ്ചു വർഷത്തെ ജയിൽശിക്ഷ അനുഭവിച്ചു തിരിച്ചു വന്ന ആ കില്ലറുടെ പുറകെ സഹപ്രവർത്തകന്റെ മരണത്തിനു നിയമപരമായി പ്രതികാരം ചെയ്യണം എന്നുള്ള ഉദ്ദേശത്തോടെ ഡിറ്റക്ടീവ് Dae-Young ഉണ്ടായിരുന്നു
ഇയാൾ പുറത്തിറങ്ങി കഴിഞ്ഞു നഗരത്തിൽ വീണ്ടും മരണങ്ങൾ നടക്കുന്നു
ഈ കൊലയാളി പക്ഷെ എപ്പോഴും തന്നെ Dae-Young യുടെ നിരീക്ഷണത്തിൽ ആയിരുന്നു താനും , അയാൾക്ക് ഈ കൊലയാളിക്ക് എതിരെ പക്ഷെ തെളിവുകൾ ഒന്നും ലഭിക്കുന്നതും ഇല്ല
വേറെ ഒരു സീരിയൽ കില്ലർ കൂടി നഗരത്തിൽ ഉണ്ടോ ??
ഒരു നിരപരാധിയെ ആയിരുന്നോ അവർ ഇത്രയും നാൾ ജയിലിൽ അടച്ചത് ??
അതോ ഇതിനെല്ലാം പുറകിൽ മറ്റെന്തെങ്കിലും കഥ ഉണ്ടോ ???
സ്വന്തം അച്ഛനെ കൊന്ന കൊലയാളിയെ വക വരുത്താൻ Hee-Joo കൂടി രംഗത്തേക്ക് ഇറങ്ങുമ്പോൾ പിന്നെ നമ്മളെ കാത്തിരിക്കുന്നത് മികച്ച ഒരു സസ്പെൻസ് ക്രൈം ത്രില്ലർ ആണ് ...
കൊറിയൻ സിനിമാപ്രേമികൾ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ഒരു ചിത്രം
0 Comments:
Post a Comment