Detective Chinatown 1 Chinese -2015 Comedy Detective Thriller ഡിറ്റക്ടീവ് ആവണം എന്ന് അതിയായ ആഗ്രഹം ഉള്ള Qin Feng നാട്ടിലെ പോലീസ് അക്കാഡമിയിൽ...

Home » » Detective Chinatown 1

Detective Chinatown 1

Detective Chinatown 1
Chinese -2015
Comedy Detective Thriller

ഡിറ്റക്ടീവ് ആവണം എന്ന് അതിയായ ആഗ്രഹം ഉള്ള Qin Feng നാട്ടിലെ പോലീസ് അക്കാഡമിയിൽ ചേരാനുള്ള ഇന്റർവ്യൂയിൽ പരാജയപ്പെടുന്നു,  നിരാശനായ Qin  Feng കുറച്ച് കാലം അടിച്ചു പൊളിച്ചു ജീവിക്കാനായി തന്റെ അങ്കിളും തായ്‌ലൻഡിലെ No 1 ഡിറ്റക്ടീവും ആയ  Tang Ren ന്റെ അരികിലേക്ക് പോവുന്നു,  അവിടെ ചെന്നപ്പോൾ ആണ് അറിയുന്നത് അങ്കിൾ ചില ഉടായിപ്പ് പരിപാടികളൊക്കെ ആയിട്ട് നടക്കുന്ന ഒരു ഡിറ്റക്ടീവ് ആണെന്ന്,  കാണാതായ വളർത്തു മൃഗങ്ങളെ കണ്ടു പിടിച്ചു കൊടുക്കുന്നതും,  എന്തേലും സാധനം പറഞ്ഞ സ്ഥലത്തു എത്തിച്ചു കൊടുക്കുന്ന പരിപാടിയും ഒക്കെ ആയിരുന്നു പുള്ളിയുടെ മെയിൻ ജോലി 

Qin Feng ചെന്നതിന്റെ അന്ന് മുതൽ അങ്കിളിനു കഷ്ടകാലം ആരംഭിച്ചു, അവിടെ ഉള്ള ഒരു കള്ളക്കടത്തുകാരൻ കൊല്ലപ്പെടുകയും അയാളുടെ കയ്യിൽ ഇരുന്ന കുറെ സ്വർണ്ണം മോഷണം പോവുകയും ചെയ്യുന്നു ഇതെല്ലാം ചെയ്തത് അങ്കിൾ Tang Ren ആണെന്നുള്ളതിനു കുറെ തെളിവുകൾ പൊലീസിന് ലഭിക്കുകയും ചെയ്തു... 


തുടർന്നുള്ള  അങ്കിളിന്റെയും Qin Feng ന്റെയും നിരപരാധിത്തം തെളിയിക്കാനും യഥാർത്ഥ കുറ്റവാളികളെ പിടിക്കാനുമുള്ള ഓട്ടമാണ് ഈ ചിത്രം. 

നല്ലൊരു കോമഡി ഡിറ്റക്ടീവ് ത്രില്ലെർ ചിത്രമാണ്



0 Comments:

Post a Comment

Search This Blog

Powered by Blogger.