യവനിക
Malayalam 1982
കെ ജി ജോർജ് കഥ എഴുതി സംവിധാനം ചെയ്ത ഒരു കുറ്റാന്വോഷണ ത്രില്ലർ സിനിമയാണ് യവനിക.
ഭാവന തിയറ്റേഴ്‌സ് എന്ന നാടക സംഘത്തിലെ തബല കലാകാരൻ അയ്യപ്പനെ കാണാതാവുന്നു , ട്രൂപ്പിലെ പ്രധാന നടി രോഹിണി അയാൾക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത് . ചാരായം കുടിച്ചു എല്ലാവരോടും വഴക്കിട്ട് നടക്കുന്ന അയ്യപ്പൻ എവിടെയെങ്കിലും മദ്യപിച്ചു കിടക്കുക ആയിരിക്കും എന്ന് അവർ കരുതി . കൂടാതെ സ്ത്രീ വിഷയത്തിൽ അത്ര നല്ല സ്വഭാവം ഇല്ലാത്ത അയ്യപ്പൻ ഏതേലും സ്ത്രീകളെ കണ്ടപ്പോൾ ആ പുറകെ പോവാനും ചാൻസ് ഉണ്ടെന്നു എല്ലാവരും കരുതി .
അയ്യപ്പന് നിയമപ്രകാരം ഒരു ഭാര്യയും പ്രായപൂർത്തിയായ ഒരു മകനും ഉണ്ടായിരുന്നു , അയാൾ അവരോടും വഴക്കായിരുന്നു , ചിലവിനുള്ള കാശ് കിട്ടാൻ വേണ്ടി ആ സ്ത്രീ മകനെ ഇടയ്ക്കിടയ്ക്ക് അയ്യപ്പൻ ഉള്ള സ്ഥലങ്ങളിലേക്ക് പറഞ്ഞു വിടാറുണ്ടായിരുന്നു , അയ്യപ്പനെപ്പോലെ തന്നെ മകനും പിടിവാശിക്കാരനും പെട്ടെന്ന് വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനുമായിരുന്നു .
കുറച്ചു നാൾ കഴിഞ്ഞിട്ടും അയ്യപ്പനെ കാണാതെ ഇരുന്നപ്പോൾ നാടക ട്രൂപ്പ് ഉടമ വക്കച്ചൻ അയ്യപ്പനെ കാണാതായ വിവരം പോലീസിനെ അറിയിക്കുന്നു ...
തുടർന്ന് പോലീസ് നടത്തുന്ന അന്വോഷണം ആണ് ഈ സിനിമ
സത്യത്തിൽ അയ്യപ്പന് എന്താണ് സംഭവിച്ചത് , ട്രൂപ്പിലും കുടുംബത്തിലും എല്ലായിടത്തും വഴക്കാളി ആയ അയ്യപ്പനെ ആരെങ്കിലും അപകടപ്പെടുത്തിയോ ?? എങ്കിൽ എന്തിനു ??
കണ്ടിരിക്കാവുന്ന ഒരു കുറ്റന്വോഷണ ത്രില്ലെർ ഫിലിം ആണിത്
പോലീസ് ഉദോഗസ്ഥനായി മമ്മൂട്ടിയും അയ്യപ്പനായി ഭരത് ഗോപിയും , കൂടാതെ തിലകൻ ,ജഗതി , വേണു നാഗവള്ളി , നെടുമുടി വേണു , ജലജ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു
ഭരത് ഗോപിയുടെ അഭിനയം അതാണ് ഈ സിനിമയുടെ ഹൈലൈറ്റ് എന്ന് നിസ്സംശയം പറയാം

0 Comments:
Post a Comment