ഈ കണ്ണി കൂടി മലയാളം - 1990 K G ജോർജ് സംവിധാനം ചെയ്ത കുറ്റാന്വോഷണ ചിത്രമാണിത്, കുറ്റാന്വോഷണം നമുക്ക്  നൽകുന്ന തൃപ്തിയെക്കാൾ  കൂടുതൽ,  ഈ...

Home » » Ee Kannikoodi

Ee Kannikoodi

ഈ കണ്ണി കൂടി
മലയാളം - 1990


K G ജോർജ് സംവിധാനം ചെയ്ത കുറ്റാന്വോഷണ ചിത്രമാണിത്, കുറ്റാന്വോഷണം നമുക്ക്  നൽകുന്ന തൃപ്തിയെക്കാൾ  കൂടുതൽ,
 ഈ സിനിമയ്ക്ക് ഉള്ളിൽ  ഉള്ള ആ ജീവിതകഥ നമ്മെ കണ്ണീരിലാഴ്ത്തും.


തന്റെ സുഹൃത്തായ സ്ത്രീ വീടിനുള്ളിൽ മരിച്ചു കിടക്കുന്ന വിവരം  തോമസ് പോലീസ് സ്റ്റേഷനിൽ അറിയിക്കുന്നു. കേസ് അന്വോഷണം ഏറ്റെടുത്ത പോലീസിനു ആ സ്ത്രീ ഒരു നല്ല സ്വഭാവത്തിന് ഉടമ ആയിരുന്നില്ല എന്ന കാര്യം  മനസ്സിലാവുന്നു,  പല ലോഡ്ജുകളിലും ആ സ്ത്രീ പുരുഷന്മാരോടൊപ്പം പോവാറുണ്ടായിരുന്നു എന്നും പലരും അവരെ കാണാൻ വരാറുണ്ടായിരുന്നു എന്നും പോലീസ് മനസിലാക്കുന്നു...

ഈ സ്ത്രീയുടെ പഴയകാല കഥ അന്വോഷിച്ചു പോയ പോലീസ് മനസിലാക്കുന്ന സത്യം ഏതൊരു മനുഷ്യനെയും ദുഖത്തിലാഴ്ത്തുന്ന ഒന്നായിരുന്നു....

ആരാണ് ഈ സ്ത്രീയുടെ മരണത്തിന് ഉത്തരവാദി?
എന്തിനു വേണ്ടി ഇത് ചെയ്തു....


കണ്ടറിയുക

ഹൃദയസ്പർശിയായ ഒരു കുറ്റാന്വോഷണ ചിത്രമാണിത്,  പോലീസ് ഉദ്യോഗസ്ഥൻ ആയി സായി കുമാറും പ്രധാന കഥാപാത്രമായ സ്ത്രീ ആയി അശ്വിനി യും അഭിനയിച്ചിരിക്കുന്നു.....


0 Comments:

Post a Comment

Search This Blog

Powered by Blogger.