സംഘം മലയാളം 1988 ജോഷി സംവിധാനം നിർവ്വഹിച്ചു മമ്മൂട്ടി മുഖ്യ വേഷത്തിൽ അഭിനയിച്ച ഒരു ആക്ഷൻ ത്രില്ലെർ മൂവിയാണ് സംഘം. നാട്ടിലെ പ്രമാണിയും...

Home » » Sangham

Sangham

സംഘം
മലയാളം 1988

ജോഷി സംവിധാനം നിർവ്വഹിച്ചു മമ്മൂട്ടി മുഖ്യ വേഷത്തിൽ അഭിനയിച്ച ഒരു ആക്ഷൻ ത്രില്ലെർ മൂവിയാണ് സംഘം.


നാട്ടിലെ പ്രമാണിയും എന്നാൽ അറുത്ത കൈക്ക് ഉപ്പു തേയ്ക്കാത്തവനുമായ റപ്പായിയുടെ തല തെറിച്ച സന്താനമാണ് കുട്ടപ്പായി. ഭാര്യ മോളിക്കുട്ടി, ഇവർക്ക് മക്കൾ ഇല്ലായിരുന്നു...


റപ്പായി പിശുക്കി ഉണ്ടാക്കിയതെല്ലാം എടുത്തു  ജീവിതം അടിച്ചു പൊളിച്ചു ആഘോഷിക്കുകയാണ് കുട്ടപ്പായി, നാല്പതിനോടടുത്തു പ്രായമുള്ള കുട്ടപ്പായിയുടെ ചങ്ങാത്തം 4 കോളേജ് പിള്ളേരുമായിട്ടായിരുന്നു,  കുട്ടപ്പായിക്ക് വേണ്ടി എന്ത് അടിപിടി ഉണ്ടാക്കാനും പിള്ളേർ എപ്പോഴും റെഡിയായിരുന്നു....


നാട്ടിലെ മറ്റൊരു പ്രമാണിയായ പണിക്കരുമായി  എന്തെങ്കിലും വിഷയത്തിന്റെ പേരിൽ കുട്ടപ്പായിയും സംഘവും അടിപിടി കൂടുന്നത് പതിവായിരുന്നു...

ഇടയ്ക്ക് നാട്ടിൽ വെച്ച് ഉണ്ടായ അടിപിടിയെതുടർന്ന് കുട്ടാപ്പായിയും സംഘവും കുറച്ചു നാൾ നാട്ടിൽ നിന്നും മാറി നിൽക്കാൻ തീരുമാനിക്കുകയും കൊടൈക്കാനിൽ ഉള്ള സുഹൃത്തിന്റെ അരികിലേക്ക് പോവുകയും ചെയ്യുന്നു....


അധികം ആൾക്കാർക്ക് അറിയത്തില്ലാത്ത ഒരു ഭൂതകാലം  കുട്ടാപ്പായിക്ക് ഉണ്ടായിരുന്നു - കോളേജ് വിദ്യാഭ്യാസ സമയത്തു വീട്ടുകാരെ അറിയിക്കാതെ ഒരു സമൂഹവിവാഹത്തിൽ പങ്കെടുത്ത കുട്ടപ്പായിയെ അപ്പൻ റപ്പായി അടുത്ത ദിവസം കയ്യോടെ പിടികൂടുകയും വിവാഹം കഴിച്ച പെണ്ണിനെ നാട് കടത്തുകയും ചെയ്തിരുന്നു... ആ ബന്ധത്തിൽ ഒരു കുട്ടി ഉണ്ടാവുകയും ചെയ്തിരുന്നു... അവരും കൊടൈക്കനാലിൽ ആയിരുന്നു ഇപ്പോൾ താമസിച്ചിരുന്നത്...



തനിക്കൊരു കുട്ടി ഉണ്ടെന്നോ ആദ്യഭാര്യ ഇപ്പോളും ജീവിച്ചിരിപ്പുണ്ടെന്നോ അറിയാത്ത കുട്ടപ്പായിയെ വിധി അവർ ഉള്ള കൊടൈക്കാനിൽ തന്നെ എത്തിക്കുന്നു


ശേഷം സ്‌ക്രീനിൽ......


ഒട്ടും ബോറടിപ്പിക്കാതെ ഫുൾ ടൈം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ആക്ഷൻ ത്രില്ലെർ മൂവിയാണിത്...


കുട്ടപ്പായി ആയി മമ്മൂട്ടിയും റപ്പായി ആയി തിലകനും മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു


സരിത, സീമ, പാർവതി, മുകേഷ്, ജഗദീഷ്, ഗണേഷ്, പ്രതാപചന്ദ്രൻ, ബാലൻ കെ നായർ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു



0 Comments:

Post a Comment

Search This Blog

Powered by Blogger.