ഫോറൻസിക്
മലയാളം - 2020
മലയാളത്തിലെ മികച്ച സസ്പെൻസ് ത്രില്ലർ മൂവിയുടെ കൂട്ടത്തിലേക്ക് ഇതാ പുതിയ ഒരെണ്ണം കൂടി എഴുതിച്ചേർത്തിരിക്കുന്നു ,സസ്പെൻസ് ത്രില്ലർ മൂവിയായതുകൊണ്ടു കഥയിലേക്കൊന്നും കടക്കുന്നില്ല , ട്വിസ്റ്റുകൾ കൊണ്ട് സമ്പന്നമാണ് ഈ സിനിമ , ഒരെണ്ണം തീരുമ്പോൾ അത് വരുന്നു അടുത്തത് , അവസാനം അതാ വേറെ ഒരെണ്ണം അങ്ങനെ പോവുന്നു ട്വിസ്റ്റുകൾ
സസ്പെൻസ് , ക്രൈം ത്രില്ലർ സിനിമാ പ്രേമികൾക്ക് നൂറു ശതമാനം തൃപ്തി നൽകുന്ന ചിത്രമാണിത്
നഗരത്തിൽ നടക്കുന്ന കൊലപാതകങ്ങൾക്ക് തെളിവുണ്ടാക്കുവാൻ പോലീസിനെ സഹായിക്കാൻ എത്തുന്ന ഫോറൻസിക് ഉദ്യോഗസ്ഥനായി ടോവിനോയും , പോലീസ് ഉദ്യോഗസ്ഥയായി മംമ്തയും തങ്ങളുടെ റോളുകൾ നന്നായി ചെയ്തിരിക്കുന്നു
ബിജിഎം ഒക്കെ വളരെ മികച്ചതായിരുന്നു
ഇപ്പോൾ കുറച്ചായി ഇന്ത്യൻ സിനിമയിൽ സസ്പെൻസ് ത്രില്ലർ മൂവികൾ ധാരാളമായി വരുന്നുണ്ട് ആയതിനാൽ രാക്ഷസൻ ആയിട്ടും അഞ്ചാംപാതിരാ ഒക്കെ ആയിട്ടും ആളുകൾ ഇതിനെ താരതമ്യം ചെയ്തു വിലയിരുത്തുന്നത് കാണുന്നുണ്ട് , അങ്ങനെ വലിയ താരതമ്യത്തിന് പോവാതെ ആസ്വദിക്കാൻ ശ്രെമിച്ചാൽ മികച്ച ഒരു അനുഭവം ആയിരിക്കും
ഒരു പ്ലസ്‌ടു വരെ ഉള്ള കുട്ടികളെ ഈ സിനിമ കാണിക്കാൻ കൊണ്ടുപോവാതെ ഇരിക്കുന്നതാണ് നല്ലത് ( ആ സിനിമ കണ്ടിട്ടാണ് അവൻ ഇങ്ങനെ ചെയ്തത് എന്നൊക്കെ പിന്നീട് പറയിക്കാൻ ഇടവരുത്തേണ്ട )
8 / 10
* സിനിമ കണ്ടവർ മാത്രം തുടർന്ന് വായിക്കുക
കുറച്ചുകൂടി ശ്രെദ്ധിച്ചിരുന്നെങ്കിൽ ഇനിയും മികച്ചതാക്കാമായിരുന്നു എന്ന് തോന്നി , തുടക്കത്തിൽ നായകന്റെ ഇൻട്രോ സീൻ അത്ര നന്നായി തോന്നിയില്ല , പേസ്‌മേക്കറിൽ ഹൃദയമിടിപ്പ് കൊലപാതക സമയത്ത് മാറിയെന്നു വെച്ച് അത് കോടതി തെളിവായി സ്വീകരിക്കില്ലെന്ന് തോന്നി ഉറക്കത്തിൽ ഒരു സ്വപ്നം കണ്ടാൽ പോലും ഹൃദയമിടിപ്പ് മാറാൻ സാധ്യത ഇല്ലേ ??? അല്ലേൽ പിന്നെ ഓഡിയോ റെക്കോർഡർ ഉള്ള പേസ്‌മേക്കർ ആയിരിക്കണം . പിന്നെ കാറിൽ വില്ലനായി ഇടി കൂടുമ്പോൾ നായകൻ എന്തുകൊണ്ട് ബ്രേക്ക് ചവിട്ടിയില്ല എന്ന് ഒരു സംശയം തോന്നി , വില്ലനെ കൊല്ലാൻ വേണ്ടി അത്രയ്ക്ക് റിസ്ക് എടുക്കേണ്ട ആവശ്യം ഉണ്ടോ , വില്ലൻ രെക്ഷപെട്ടിട്ടു നായകൻ ചാവാനുള്ള സാധ്യത പോലും ആ കാർ അപകടത്തിന് ഉണ്ടായിരുന്നു, പിന്നെ ഫിലിമിൽ ചിലസമയത്തു ആ പെൺകുട്ടിയെ കാണിച്ചപ്പോൾ ഓർഫൻ (2009 മൂവി ) സിനിമയുടെ ഓർമ്മ വന്നു , പിന്നെ വില്ലന്റെ കൊലപാതകമുറി കൊറിയൻ ത്രില്ലർ സിനിമാപ്രേമികൾക്കു പലവട്ടം കണ്ട ഫീൽ ജനിപ്പിച്ചു .ഈ ഫിലിം കാണുമ്പോൾ കൊച്ചുകുട്ടികൾക്ക് ഒരാളെ കൊന്നാലോ എന്നൊരു തോന്നൽ ഉണ്ടാക്കിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല.
കൂടുതൽ സിനിമാവിശേഷങ്ങൾക്കായി സന്ദർശിക്കുക www.peruva.com


0 Comments:
Post a Comment