പൂവിനു പുതിയ പൂന്തെന്നൽ മലയാളം - 1986 തന്റെ രണ്ടു നില വീടിന്റെ ജനാലക്കരുകിൽ നിന്നിരുന്ന മൂന്നു വയസ്സ് മാത്രം പ്രായമുള്ള ആ കൊച്ചു ക...

Home » » Poovinu Puthiya poonthennal

Poovinu Puthiya poonthennal

പൂവിനു പുതിയ പൂന്തെന്നൽ
മലയാളം - 1986
തന്റെ രണ്ടു നില വീടിന്റെ ജനാലക്കരുകിൽ നിന്നിരുന്ന മൂന്നു വയസ്സ് മാത്രം പ്രായമുള്ള ആ കൊച്ചു കുട്ടി ആ രംഗം കണ്ടു ഞെട്ടി , വീടിന്റെ അടുത്തുള്ള റോഡരുകിൽ രണ്ടുപേര് ചേർന്ന് ഒരാളെ കുത്തി വീഴ്ത്തി ആ ശവശരീരം കാറിൽ കയറ്റാൻ തുടങ്ങുന്നു ...
കൊലയാളികളിൽ ഒരാൾ കുട്ടിയെ കാണുകയും ആ തെളിവ് കൂടി ഇല്ലാതാക്കാൻ അവനെ വകവരുത്തുവാൻ ആ വീട്ടിലേക്കു കത്തിയുമായി കയറുകയും ചെയ്യുന്നു , സ്വന്തം കുട്ടികളെ ജീവന്റെ ജീവനായി കരുതുന്ന ഏതൊരു അമ്മയും ചെയ്യുന്നതേ അവന്റെ അമ്മയും ചെയ്തുള്ളു , അവനു വേണ്ടി ആ കൊലയാളിയുടെ കത്തിക്ക് ആ 'അമ്മ ഇരയാവുന്നു .....
ഈ സമയത്ത് ആ കൊച്ചുകുട്ടി ജീവനും കയ്യിൽ പിടിച്ചു എങ്ങോട്ടെന്നില്ലാതെ റോഡിലൂടെ ഓടി ......
വഴിയരുകിൽ തളർന്നു വീണ അവനെ ഭൂതകാല ജീവിതത്തിൽ ഭാര്യയും മകനും അകാലത്തിൽ പൊലിഞ്ഞു പോയ സങ്കടത്താൽ മദ്യപാനിയായിത്തീർന്ന കിരണിനു ലഭിക്കുന്നു.
അവനുമായി വീട്ടിലെത്തിയ കിരണിനു ആ കൊച്ചു കുട്ടി സംസാരിക്കാനും കേൾക്കാനും കഴിവില്ലാത്തവനാണെന്നു മനസ്സിലാവുന്നു
കിരണിനോടൊപ്പം പുറത്തുവെച്ചു ഇവനെ കണ്ട കൊലയാളി ഇവനെ വകവരുത്താൻ തീരുമാനിക്കുന്നു ..
തുടർന്ന് കാണുക
തുടക്കത്തിൽ റോഡരുകിൽ കുത്തിവീഴ്ത്തിയത് ആരെയാണ് ??
ആരാണ് ഈ കൊലപാതകികൾ ??
ഇവരുടെ കയ്യിൽ നിന്നും ഈ കുട്ടിയെ രക്ഷിക്കാൻ കിരണിനു ആവുമോ ??
ഈ കുട്ടിയെ അതിന്റെ യഥാർത്ഥ അവകാശികളെ ഏൽപ്പിക്കുവാൻ കിരണിനു ആവുമോ ??
എല്ലാത്തിന്റെയും ഉത്തരം കിട്ടാൻ ഈ സിനിമ കാണുക
നല്ലൊരു ആക്ഷൻ ത്രില്ലെർ മൂവിയാണ് , ഫാസിൽ സംവിധാനം ചെയ്ത ഈ സിനിമയിൽ മമ്മൂട്ടി . ലാലു അലക്സ് , തിലകൻ , സുരേഷ് ഗോപി , ബാബു ആന്റണി , നദിയ മൊയ്‌തു തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു .
കൂടുതൽ സിനിമാവിശേഷങ്ങൾക്കായി സന്ദർശിക്കുക www.peruva.com



0 Comments:

Post a Comment

Search This Blog

Powered by Blogger.