മുഖം
മലയാളം -1990
മലയാളം -1990
പോലീസ് കമ്മീഷണർ നരേന്ദ്രൻ, ACP ഹരിപ്രസാദിനെ പുതിയൊരു കേസിന്റെ ചുമതല ഏല്പിക്കുന്നു, നഗരത്തിൽ അടുത്തിടെ നടന്ന കുറച്ചു കൊലപാതകങ്ങൾ. എല്ലാവരും തന്നെ സൈലൻസർ ഘടിപ്പിച്ച തോക്കിൽ നിന്നുമുള്ള വെടിയേറ്റായിരുന്നു മരിച്ചത്. ഒരു സീരിയൽ കില്ലറുടെ സാന്നിധ്യം ഇതിനെല്ലാം പിന്നിൽ ഉണ്ടെന്നും മരിച്ചവർ എല്ലാം തന്നെ വഴിവിട്ട ബന്ധം ഉള്ള സമൂഹത്തിലെ ഉന്നതർ ആണെന്നും തന്റെ അന്വോഷണത്തിൽ നിന്നും ACP ക്കു മനസ്സിലാവുന്നു...
അന്വോഷണം നടക്കുന്നതിനിടെ ACP ക്ക് കൊലയാളിയുടെ ഒരു ഊമക്കത്ത് ലഭിക്കുന്നു, അയാളുടെ അടുത്ത ഇര എസിപി യുടെ ഭാര്യ ആണെന്ന് ആ കത്തിൽ എഴുതിയിരുന്നു.....
തന്റെ ഭാര്യക്ക് വഴിവിട്ട ബന്ധം ഉണ്ടെന്നു കൊലയാളി വഴി അറിഞ്ഞ എസിപി ഭാര്യയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നു, സംശയം ഉണ്ടാക്കുന്ന ചില കാര്യങ്ങൾ അയാൾ അറിയുവാൻ ഇടയാവുന്നു.......
തുടർന്ന് കാണുക
ശരിക്കും അയാളുടെ ഭാര്യക്ക് അങ്ങനെ ഒരു ബന്ധം ഉണ്ടോ? എസിപി യെ വഴി തെറ്റിക്കാൻ ഉള്ള കൊലയാളിയുടെ അടവാണോ ഇത്? ആരാണ് ആ സീരിയൽ കില്ലർ? എന്തിനു വേണ്ടിയാവാം അയാൾ ഇതൊക്കെ ചെയ്യുന്നത്??
എല്ലാത്തിന്റെയും ഉത്തരം ഈ ത്രില്ലെർ ഫിലിം മുഴുവൻ കാണുമ്പോൾ നിങ്ങൾക്ക് ലഭിക്കും
മോഹൻലാൽ, രഞ്ജിനി, നാസർ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം മോഹൻ സംവിധാനം ചെയ്തിരിക്കുന്നു


0 Comments:
Post a Comment