ട്രാൻസ്
മലയാളം -2020
മലയാളം -2020
അത്യാവശ്യം കുഴപ്പമില്ലാത്ത ആദ്യപകുതിയും ബോറടിപ്പിക്കുന്ന രണ്ടാം പകുതിയും ചേർന്നപ്പോൾ ശരാശരിക്കും താഴെ നിൽക്കുന്ന സിനിമാ അനുഭവം അതാണ് ട്രാൻസ്
ഏകലവ്യൻ, പോലുള്ള പണ്ടത്തെ സുരേഷ് ഗോപി ചിത്രങ്ങളിലും, ടിയാൻ എന്ന സിനിമയിലും ഒക്കെ പ്രതിപാദിച്ചിട്ടുള്ള ഭക്തിയുടെ മറവിൽ കാഷായ വസ്ത്ര ധാരികൾ ഭക്തരെ പറ്റിക്കുന്ന പരിപാടി ട്രാൻസിൽ വന്നപ്പോൾ ചെറുതായി ഒന്ന് മതം മാറി ഇതിൽ വന്നപ്പോൾ ജീസസിന്റെ പേര് പറഞ്ഞു രോഗശാന്തി ശുശ്രുഷ ഒക്കെ നടത്തി ആൾക്കാരെ പറ്റിക്കുന്നവരെകുറിച്ചായി കഥ.
3 വർഷത്തോളമായി ഈ പടം അനൗൺസ് ചെയ്തിട്ട് എന്ന് തോന്നുന്നു, പിന്നെ അൻവർ റഷീദ്, അമൽ നീരദ്, ഭഗത് ഫാസിൽ ഈ കൂട്ടുകെട്ടിൽ നിന്നും ആളുകൾ ഒരുപാട് പ്രതീക്ഷിച്ചിരുന്നു,
individual പെർഫോമൻസ് നോക്കിയാൽ ഫഗദിന്റെ അസാമാന്യ പെർഫോമൻസ് ആയിരുന്നു, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, സൗബിൻ അങ്ങനെ എല്ലാവരും മികച്ചു നിന്നു....
individual പെർഫോമൻസ് നോക്കിയാൽ ഫഗദിന്റെ അസാമാന്യ പെർഫോമൻസ് ആയിരുന്നു, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, സൗബിൻ അങ്ങനെ എല്ലാവരും മികച്ചു നിന്നു....
ഫഗദ്, നസ്രിയ ജോടികൾ കല്യാണത്തിന് ശേഷം ഒരുമിച്ചു അഭിനയിക്കുന്നു എന്നുള്ള പ്രതീക്ഷയിൽ ഇതിനെ സമീപിച്ചവർ മിക്കവാറും എല്ലാവരും ഒരു ബാംഗ്ലൂർ ഡയറിസിലെ വേഷം പോലത്തെ എങ്കിലും പ്രതീക്ഷിച്ചു പക്ഷെ അത് പ്രതീക്ഷ മാത്രമായി അവശേഷിച്ചു
ബിജിഎം ഇത്രമാത്രം ഒച്ചയും ബഹളവും ഉണ്ടാക്കി ചെവിയുടെ dayafram അടിച്ചു കളയാൻ മാത്രം ഉള്ള പടം ഒന്നും ഇത് ഉണ്ടെന്നു തോന്നിയില്ല....
തീം വ്യത്യസ്തം എന്നുള്ളതുകൊണ്ട് വേണേൽ ഒന്ന് തല വെയ്ക്കാവുന്ന പടം അത്രമാത്രം
4.5/10
Nb: കൂത്താട്ടുകുളം v സിനിമാസ്സിൽ പടം തുടങ്ങുമ്പോഴും ഇടവേളയിലും ഒരു 20 മിനിറ്റിൽ കൂടുതൽ എങ്കിലും പരസ്യം ഇടുന്നതും, പിന്നെ സിനിമാ തുടങ്ങുമ്പോൾ അതിന്റെ പേര് എഴുതി കാണിക്കും മുമ്പ് ആയിരം ആൾക്കാർക്ക് നന്ദിയും എഴുതി കാണിക്കുന്നതും സഹിക്കുന്ന പ്രേക്ഷകരുടെ ക്ഷമയെ സമ്മതിക്കണം


ഹ... ഹ... ഹാ. 😆നല്ല നിരൂപണം. 😆😆😆
ReplyDelete