യക്ഷി മലയാളം 1968 ഹൊറർ പശ്ചാത്തലത്തിൽ ചാലിച്ചെടുത്ത ഒരു സൈക്കോ ത്രില്ലെർ ആണ്    യക്ഷി... യക്ഷികളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരു കോള...

Home » » Yakshi

Yakshi

യക്ഷി
മലയാളം 1968


ഹൊറർ പശ്ചാത്തലത്തിൽ ചാലിച്ചെടുത്ത ഒരു സൈക്കോ ത്രില്ലെർ ആണ്    യക്ഷി...


യക്ഷികളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരു കോളേജ് അധ്യാപകൻ,  പണ്ട് ഒരു പെൺകുട്ടിക്കു അപമൃത്യു സംഭവിച്ച വീട്ടിൽ താമസത്തിനു എത്തുന്നു, ആ വീടിനെക്കുറിച്ചു  അയല്പക്കത്തെ വീട്ടുകാർ നടത്തുന്ന പേടിപ്പെടുത്തുന്ന കഥകൾക്കൊന്നും അയാളെ പിന്തിരിപ്പിക്കാൻ സാധിച്ചില്ല.
താമസം തുടങ്ങിയതിന്റെ തൊട്ടടുത്ത ദിവസം കോളേജ് ലാബിൽ വെച്ചുണ്ടാവുന്ന ഒരപകടത്തെ തുടർന്ന് അയാളുടെ മുഖത്തിന്‌ പൊള്ളലേൽക്കുകയും വിരൂപനായിത്തീരുകയും ചെയ്യുന്നു. സ്നേഹിച്ച പെൺകുട്ടി പോലും   അയാളെ കൈവിടുന്നു.

ആ  യക്ഷിയുള്ള വീട്ടിൽ താമസം ആയതിനാൽ ആണ് ഈ അപകടം സംഭവിച്ചത് അവിടെ നിന്നും മാറി താമസിക്കാൻ പലരും ഉപദേശിച്ചിട്ടും അയാൾ ചെവികൊള്ളുന്നില്ല,  അങ്ങനെ ഇരിക്കെ കാറ്റും മഴയും ഉള്ള ഒരു  അമാവാസി രാത്രി അപരിചതയായ ഒരു  പെൺകുട്ടി അയാളുടെ വീട്ടിൽ എത്തുന്നു, ആദ്യ കാഴ്ചയിൽ തന്നെ അവർ പ്രണയത്തിലാവുന്നു.....   

  ആ  പെൺകുട്ടി വന്നതിനു ശേഷം അവിടെ ചില  മരണങ്ങൾ  നടക്കുന്നു,  ഈ പെൺകുട്ടി ഒരു യക്ഷി ആണെന്നുള്ള സംശയം അയാളിൽ ഉടലെടുക്കുന്നു........


ശേഷം സ്‌ക്രീനിൽ.....


ആരാണ് ഈ പെൺകുട്ടി?

യക്ഷിയോ അതോ മനുഷ്യസ്‌ത്രീയോ??


ആ വീടിനെക്കുറിച്ചുള്ള കഥകൾക്ക് പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ??

അതോ അയല്പക്കത്തെ ആൾക്കാർ ചുളുവിലയ്ക്ക് ആ വീട് സ്വന്തമാക്കാൻ നടത്തുന്ന കള്ളക്കളികൾ ആണോ ഇതെല്ലാം


ഇതിനെല്ലാം പിന്നിൽ ഒളിച്ചിരിക്കുന്ന സൈക്കോ ആരാണ് 

കണ്ടറിയുക, ഒരു പക്ഷെ  മലയാളത്തിലെ ആദ്യത്തെ സൈക്കോ പടം ഇതായിരിക്കും എന്ന് തോന്നുന്നു.....

ക്ലൈമാക്സ്‌ ഒക്കെ സൂപ്പർ ആണ്...


മലയാറ്റൂർ രാമകൃഷ്ണൻ ന്റെ ഇതേ പേരുള്ള നോവലിനെ ആസ്പദമാക്കി ഇത് സിനിമാ രൂപത്തിലേക്ക് എഴുതിയത് ശ്രീ തോപ്പിൽ ഭാസിയാണ്, കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സത്യൻ,  ശാരദ, അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു


0 Comments:

Post a Comment

Search This Blog

Powered by Blogger.