കാക്കോത്തികാവിലെ അപ്പൂപ്പൻ താടികൾ മലയാളം 1988 മുത്തശ്ശികഥ കേൾക്കുമ്പോൾ കിട്ടുന്ന  ആകാംഷയും ഗ്രാമത്തിന്റെ നൈർമല്യവും ഒന്നിച്ചു പ്രേക്ഷക...

Home » » Kakkothikaavile Appooppanthaadikal

Kakkothikaavile Appooppanthaadikal

കാക്കോത്തികാവിലെ അപ്പൂപ്പൻ താടികൾ

മലയാളം 1988


മുത്തശ്ശികഥ കേൾക്കുമ്പോൾ കിട്ടുന്ന  ആകാംഷയും ഗ്രാമത്തിന്റെ നൈർമല്യവും ഒന്നിച്ചു പ്രേക്ഷകർക്ക് ലഭിച്ച സിനിമയാണ് കാക്കോത്തികാവിലെ അപ്പൂപ്പൻ താടികൾ.....


തൊടിയിലെ കാവിൽ വെള്ളാരംകല്ലുകൾ ഇലയിൽ പൊതിഞ്ഞു വെച്ച് കാക്കോത്തിയെ മനസ്സിൽ വിചാരിച്ചു പ്രാർത്ഥിച്ചാൽ വിചാരിക്കുന്ന ആഗ്രഹം നടക്കുമത്രേ !!!!!


കാക്കോത്തിക്ക് ഈ വെള്ളാരം കല്ലുകൾ ഒത്തിരി ഇഷ്ടമാണത്രെ !!!
അതുകൊണ്ട് മാല ഉണ്ടാക്കി കഴുത്തിൽ അണിഞ്ഞാണത്രെ കാക്കോത്തി നടക്കാറ്....


മുത്തശ്ശി പറഞ്ഞു കൊടുത്ത കാക്കോത്തിയിൽ വിശ്വസിച്ചു ജീവിച്ച കുട്ടികളിൽ ഒരാളുടെ മുൻപിൽ ശരിക്കും കാക്കോത്തി എത്തുന്നു,  സത്യമോ?? മിഥ്യയോ???


ആരാണ് ഈ കാക്കോത്തി???

ഈ മുത്തശ്ശി കഥയ്‌ക്കൊപ്പം സമകാലിക പ്രസക്തി ഉള്ള ഒരു വിഷയം കൂടി ഈ സിനിമയിൽ കാണിക്കുന്നു....


കളിക്കൂട്ടുകാരായ ചേച്ചിയും അനിയത്തിയും,  അവരുടെ ആ സ്നേഹം കണ്ട് ദൈവത്തിനു പോലും അസൂയ തോന്നിയിരിക്കാം അതുകൊണ്ട് ദൈവത്തിന്റെ അസൂയ ഒരു നാടോടി സർക്കസുകാരന്റെ രൂപത്തിൽ എത്തുന്നു,  കിട്ടിയ അവസരം നോക്കി അയാൾ ആ അനിയത്തികുട്ടിയെ തട്ടിയെടുക്കുന്നു....


ആ കുട്ടിക്ക് പിന്നെ എന്ത് സംഭവിക്കും,  കാക്കോത്തിക്കും ഈ കുട്ടിക്കും തമ്മിൽ എന്താവും ബന്ധം??

ശരിക്കും കാക്കോത്തി ഉള്ളതാണോ??

അതോ വെറും മുത്തശ്ശിക്കഥ മാത്രമാണോ ഇത്??


കണ്ടറിയുക..

മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണിത്,  ഇതിലെ പാട്ട് കേൾക്കാത്ത  ഇഷ്ടപെടാത്ത  മലയാളികൾ ഉണ്ടാവില്ല എന്ന് തോന്നുന്നു.......

ഒരുപാട് പ്രഗത്ഭ വ്യക്തികൾ ഈ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്..

മണിച്ചിത്രത്താഴ് എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രത്തിന്റെ കഥ എഴുതിയ മധു മുട്ടം ആദ്യമായി കഥ എഴുതിയ ചിത്രമാണിത്,  ഇതിന്റെ തിരക്കഥ ഒരുക്കിയത് ഫാസിൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത് കമൽ ആണ്,  ഗാനങ്ങൾ ഒരുക്കിയത് ബിച്ചു തിരുമല ഔസേപ്പച്ചൻ ടീമും ക്യാമറ വിപിൻ മോഹനുമാണ്.....

രേവതി, അംബിക, ശ്രീരാമൻ, കൃഷ്ണൻകുട്ടി നായർ, എം എസ് തൃപ്പൂണിത്തുറ, ഫിലോമിന തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു...


മനോഹരമായ ലൊക്കേഷൻ ആണ് ഈ സിനിമയുടെ പ്രിത്യേകതകളിൽ ഒന്ന്... (സ്ഥലം അറിയുന്നവർ പറഞ്ഞു തരുക plz )



0 Comments:

Post a Comment

Search This Blog

Powered by Blogger.