ഇരകൾ
മലയാളം 1985
മലയോര മേഖലയിൽ നിന്നുള്ള ഒരു സമ്പന്ന കുടുംബത്തിലെ ഇളയ സന്തതി ആയ ബേബി, എഞ്ചിനീയറിംഗ് നു പഠിക്കുന്നു, ആത്മഹത്യ പ്രവണത കാണിക്കുന്ന അവൻ മറ്റുള്ളവരെ കൊല്ലുന്നതും ആലോചിച്ചു അതിൽ എന്തോ നിഗൂഢമായ സന്തോഷം കണ്ടെത്തിയിരുന്നു, കോളേജിൽ റാഗിംഗിന് സസ്‌പെൻഷൻ കിട്ടിയ അവൻ നാട്ടിൽ എത്തുന്നു.
തനിക്ക് ഇഷ്ടം തോന്നിയ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തുടങ്ങുന്നവനെ കൊന്ന് കൊലപാതകം തുടങ്ങിയ അവൻ തനിക്ക് ഇഷ്ടമില്ലാത്തത് ചെയ്യുന്ന എല്ലാവരെയും കൊല്ലുന്നതു മനസ്സിൽ ആലോചിക്കുകയും ചിലതു നടപ്പിലാക്കുകയും ചെയ്യുന്നു....
കുടുംബക്കാരെന്നോ കൂട്ടുകാരൊന്നൊ നോട്ടമില്ലാതെ ഇവൻ നടപ്പിലാക്കാൻ ശ്രെമിക്കുന്ന കൊലപാതകങ്ങൾക്ക് തടയിടാൻ ആർക്കാവും, ഈ സൈക്കോ കില്ലറുടെ പ്രവർത്തികൾക്ക് എങ്ങനെ ഒരവസാനം ഉണ്ടാവും....
കണ്ടറിയുക...
മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും മികച്ച സൈക്കോ കില്ലർ ത്രില്ലെർ സിനിമകളിൽ ഒന്നാണിത്........
K G ജോർജ് സംവിധാനം ചെയ്ത ഈ സിനിമയിൽ ഗണേഷ്, തിലകൻ, സുകുമാരൻ, അശോകൻ, ശ്രീവിദ്യ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു......

0 Comments:
Post a Comment