കാണാതായ പെൺകുട്ടി മലയാളം 1985 സ്കൂളിൽ നിന്നും ടൂർ പോയ വണ്ടിക്ക് യാത്രാമധ്യേ ഒരപകടം ഉണ്ടായി എന്ന പത്രവാർത്ത ആധിയോടെയാണ് ആ മാതാപിതാക്കൾ വ...

Home » » Kanathaya Penkutty

Kanathaya Penkutty

കാണാതായ പെൺകുട്ടി
മലയാളം 1985


സ്കൂളിൽ നിന്നും ടൂർ പോയ വണ്ടിക്ക് യാത്രാമധ്യേ ഒരപകടം ഉണ്ടായി എന്ന പത്രവാർത്ത ആധിയോടെയാണ് ആ മാതാപിതാക്കൾ വായിച്ചത്,  കാരണം അവരുടെ ഏക മോളും ആ വണ്ടിയിൽ ഉണ്ടായിരുന്നു
ആധിയോടെ സ്കൂളിൽ എത്തിയ അവർ മകൾക്ക് അപകടം ഒന്നും ഇല്ല എന്ന വാർത്ത ആശ്വാസത്തോടെ ആണ് കേട്ടത്,  ടൂർ ഇടയ്ക്ക് വെച്ച് ഉപേക്ഷിച്ചു   എല്ലാവരും തലേ ദിവസം വൈകുന്നേരം തന്നെ വന്നിരുന്നു എന്ന വാർത്ത കേട്ട അവർ ഒന്ന് പകച്ചു കാരണം അവരുടെ മകൾ തിരികെ വന്നിരുന്നില്ല,  തിരിച്ചു വന്നപ്പോൾ വൈകുന്നേരം ആയതിനാൽ അവൾ ഏതേലും കൂട്ടുകാരിയുടെ വീട്ടിൽ കാണും എന്നവർ ആശ്വസിച്ചു, എന്നാൽ കൂട്ടുകാരിൽ നിന്നും ലഭിച്ച വിവരം അവൾ വീട്ടിലേക്കുള്ള ബസിൽ പോയി എന്നുള്ളതായിരുന്നു,  കുട്ടിയെ കാണാനില്ല എന്നുള്ള വിവരം അവർ പോലീസിനെ അറിയിച്ചു.
തൊട്ടടുത്ത ദിവസം ഈ കാണാതായ പെൺകുട്ടിയോട് സാദൃശ്യം ഉള്ള ഒരാളുടെ മൃതദേഹം റയിൽവേ ട്രാക്കിന്റെ അരുകിൽ നിന്നും  ലഭിക്കുന്നു.......


ഇത് ആ പെൺകുട്ടിയുടെ ആണോ?
അതോ മറ്റാരെങ്കിലും ആണോ??
എന്താണ് ആ പെൺകുട്ടിക്കു സംഭവിച്ചത്???


കണ്ടറിയുക

നല്ലൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആണ്



K N  ശശിധരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഭരത് ഗോപി,  ജയഭാരതി, മമ്മൂട്ടി തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു...


0 Comments:

Post a Comment

Search This Blog

Powered by Blogger.