ഉത്തരം മലയാളം 1989 Daphne du Maurier ടെ No Motive എന്ന ചെറുകഥയെ ആസ്പദമാക്കി ശ്രീ എം ടി വാസുദേവൻ നായർ എഴുതി വി കെ പവിത്രൻ സംവിധാനം നിർവഹി...

Home » » Utharam

Utharam

ഉത്തരം
മലയാളം 1989

Daphne du Maurier ടെ No Motive എന്ന ചെറുകഥയെ ആസ്പദമാക്കി ശ്രീ എം ടി വാസുദേവൻ നായർ എഴുതി വി കെ പവിത്രൻ സംവിധാനം നിർവഹിച്ച സസ്പെൻസ് ത്രില്ലെർ  ചിത്രമാണിത്..

യുവകവയത്രി സെലിന ജോസഫിനെ ഒരു ദിവസം സ്വവസതിയിൽ  വെടിയേറ്റ്  മരണപ്പെട്ട നിലയിൽ കണ്ടെത്തുന്നു...

തോക്ക് വൃത്തിയാക്കുന്നതിനിടെ സംഭവിച്ച ഒരപകടം എന്ന നിലയിൽ ആയിരുന്നു ആ മരണത്തെ പുറം ലോകം അറിഞ്ഞത്...


മരണവാർത്ത അറിഞ്ഞു നാട്ടിൽ എത്തിയ  സെലീന ജോസെഫിന്റെ ഭർത്താവിന്റെയും പിന്നീട് സെലീനയുടെയും ഉറ്റ സുഹൃത്ത് ആയിരുന്ന ബാലുവിനോട് ആ മരണം ഒരു ആത്മഹത്യ ആയിരുന്നു എന്ന് ജോസഫ് അറിയിക്കുന്നു......

ആരോടും ഒരു വഴക്കും ഇല്ലായിരുന്ന സെലീന,  ഭർത്താവുമായി നല്ല ബന്ധത്തിലുമായിരുന്നു,  പറയത്തക്ക ബന്ധുക്കൾ ഒന്നും തന്നെ ഇല്ലാത്ത ശത്രുക്കൾ ആരും ഇല്ലാത്ത  സെലിന എന്തിനു വേണ്ടി ആത്മഹത്യ ചെയ്തു??
സെലീനയെ സ്വന്തം പെങ്ങളായി കരുതിയിരുന്ന പത്രപ്രവർത്തകൻ കൂടിയായിരുന്ന ബാലു,   ജോസെഫിന്റെ കൂടി അഭ്യർത്ഥനപ്രകാരം സെലീനയുടെ മരണത്തിനു പിന്നിലെ രഹസ്യത്തിനു ഉത്തരം തേടി ഇറങ്ങുന്നു.....


അതൊരു ആത്മഹത്യയോ കൊലപാതകമോ???  അതോ അപകട മരണമോ??

ഇതിന്റെ ഉത്തരം കണ്ടറിയുക....


ബാലുവായി മമ്മൂട്ടിയും സെലീനയായി സുപർണ യും ജോസഫ് ആയി സുകുമാരനും അഭിനയിച്ചിരിക്കുന്നു....

ചെറിയൊരു ലാഗ് ഒഴിച്ച് നിർത്തിയാൽ ആസ്വദിക്കാവുന്ന ഒരു  സസ്പെൻസ് ത്രില്ലെർ ആണ്.....


0 Comments:

Post a Comment

Search This Blog

Powered by Blogger.