Wonderful Nightmare Korean - 2015 ജീവിതത്തിൽ മുൻപ് ചെയ്ത ചില കാര്യങ്ങൾ  തെറ്റായിരുന്നു എന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ട് പശ്ചാത്തപി...

Home » » Wonderful Nightmare

Wonderful Nightmare

Wonderful Nightmare
Korean - 2015


ജീവിതത്തിൽ മുൻപ് ചെയ്ത ചില കാര്യങ്ങൾ  തെറ്റായിരുന്നു എന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ട് പശ്ചാത്തപിച്ചിട്ടുള്ളവർ ആയിരിക്കാം നമ്മളിൽ പലരും,  എന്നാൽ ആ തെറ്റ് മറ്റൊരു രീതിയിൽ തിരുത്താൻ ഒരവസരം നിങ്ങൾക്ക് ദൈവം തന്നെ കൊണ്ട് വന്നു തരുക ആണെങ്കിലോ......


അതെ അങ്ങനെ ഉള്ള ഒരു ഫീൽഗുഡ് കഥയാണിത്,  ചുണ്ടിൽ ഒരു നറുപുഞ്ചിരിയും കണ്ണിൽ രണ്ടുമൂന്നു തുള്ളി കണ്ണീരും അവശേഷിപ്പിച്ചെ ഈ പടം നമുക്ക് കണ്ടു തീർക്കാൻ പറ്റു....

വക്കീലായ കഥാ നായിക കാശുണ്ടാക്കാൻ വേണ്ടി എന്ത് തെറ്റിന്റെയും കൂടെ നിൽക്കാൻ തയ്യാറായിരുന്നു, ചെറുപ്പത്തിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട അവൾക്ക് പലതിനോടും വെറുപ്പായിരുന്നു,  വലുതായപ്പോൾ കാശ് മാത്രമായി അവൾക്കെല്ലാം....

എന്നാൽ നിനച്ചിരിക്കാതെ സംഭവിക്കുന്ന ഒരു കാർ അപകടം അവളുടെ ജീവിതം ആകെ മാറ്റി മറിക്കുന്നു...

മറ്റൊരാളായി ജീവിക്കേണ്ടി വരുന്ന അവൾ അവിടെ കണ്ടുമുട്ടുന്ന അപരിചിത ലോകവും ആൾക്കാരും,  അവിടെ അവൾ എങ്ങനെ പിടിച്ചു നിൽക്കും...?
എത്ര നാൾ അവിടെ അവൾക്ക് കഴിയേണ്ടതായി വരും??
എന്തൊക്കെയാണ് അവൾക്ക് അവിടെ നേരിടേണ്ടി വരുക?? 


എല്ലാത്തിനും ഉത്തരം ഈ ഫീൽഗുഡ് മൂവി നിങ്ങൾക്ക് തരും

ഒരു ഒന്നൊന്നര പടം ആണ് must watch മൂവികളുടെ കൂട്ടത്തിൽ ഉറപ്പായും പെടുത്താവുന്ന ഒന്ന്.


0 Comments:

Post a Comment

Search This Blog

Powered by Blogger.