Julia's Eyes
Spanish - 2010
സസ്പെൻസ് ക്രൈം ത്രില്ലെർ
ഇരട്ട സഹോദരിമാർ ആയിരുന്നു ജൂലിയയും സാറയും . ചെറിയ ചില പിണക്കങ്ങളുടെ പേരിൽ ഇരുവരും അകന്നായിരുന്നു കഴിഞ്ഞിരുന്നത് . ദിവസം ചെല്ലും തോറും കാഴ്ച ശക്തി കുറഞ്ഞുവരുന്ന അസുഖം ഇരു സഹോദരിമാർക്കും ഉണ്ടായിരുന്നു , ഭർത്താവ് ഐസക്കിനൊപ്പം കഴിഞ്ഞിരുന്ന ജൂലിയക്കു തന്റെ സഹോദരിക്ക് എന്തോ ആപത്ത് സംഭവിച്ചതായി ഒരു തോന്നൽ ഉണ്ടാവുന്നു , തുടർന്ന് ഇരുവരും സഹോദരി ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടിലേക്കു പുറപ്പെടുന്നു .
ആ വീട്ടിൽ എത്തി സഹോദരിയെ കുറെ തിരഞ്ഞിട്ടും ജൂലിയയ്ക്കു സാറയെ കണ്ടെത്താനായില്ല , അവസാനം വീടിന്റെ താഴെയുള്ള ഒരു മുറിയിൽ ആത്മഹത്യ നിലയിൽ അവളെ ഐസക് കണ്ടെത്തുന്നു .
അവസാന നാളുകളിൽ സാറയ്ക്ക് കാഴ്ചശക്തി ഒട്ടും ഇല്ലായിരുന്നു എന്ന് തൊട്ടടുത്ത വീട്ടുകാരിൽ നിന്നും അറിഞ്ഞ ജൂലിയ സഹോദരിയെക്കുറിച്ചു കൂടുതൽ അന്വോഷണം നടത്തുന്നതിനിടെ അതൊരു ആത്മഹത്യ അല്ല കൊലപാതകം ആണെന്ന് അവൾക്കു സംശയം ജനിക്കുന്നു .
താൻ പോവുന്ന സ്ഥലങ്ങളിൽ എല്ലാം അദൃശ്യനായ ആരുടെയോ സാന്നിദ്യം അവൾക്ക് അനുഭവപ്പെടുന്നു , തന്നെ ആരോ പിന്തുടരുന്നു എന്ന് അവൾക്ക് ബോധ്യമാവുന്നു ....
സഹോദരിക്ക് സംഭവിച്ചതുപോലെ തനിക്കും എന്തോ ആപത്തു വരാൻ പോവുന്നു എന്നവൾക്കു മനസ്സിലാവുന്നു ,
എന്താവും അവളുടെ സഹോദരിക്ക് സംഭവിച്ചത്??
എന്ത് ആപത്താണ് ജൂലിയ നേരിടേണ്ടി വരുന്നത്??
കാഴ്ച ശക്തി ദിവസം തോറും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ജൂലിയക്ക് ഇതിനൊക്കെ ഉത്തരം കണ്ടെത്താൻ സാധിക്കുമോ ??
കണ്ടറിയുക
പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നെ പ്രേക്ഷകന് ഓരോ നിമിഷവും ഇനിയെന്ത് ഇനിയെന്ത് എന്നുള്ള ആകാംഷ സമ്മാനിക്കുന്ന നല്ലൊരു ക്രൈം സസ്പെൻസ് ത്രില്ലെർ ആണ്
കൂടുതൽ സിനിമാ റിവ്യൂകൾ വായിക്കുവാൻ സന്ദർശിക്കുക www.peruva.com
Movie link kittirunnakil 😍😍
ReplyDelete