The Suspect
Korean -2013
Ji Dong-chul കൊറിയക്കു വേണ്ടി ചാരപ്രവർത്തനം നടത്തുന്ന ഒരു സമർത്ഥനായ ഒരു ഏജന്റ് ആയിരുന്നു , എന്നാൽ കൊറിയയിലെ രാഷ്ട്രീയ ഭരണം മാറിമറിഞ്ഞപ്പോൾ പുതിയ ഭരണാധികാരികൾക്ക് മുൻ ഗവണ്മെന്റ് ഏർപ്പാടാക്കിയ ചാരന്മാരിൽ വിശ്വാസം ഇല്ലാതാവുകയും പലരെയും ഇവർ ഇല്ലാതാക്കുകയും ചെയ്തു , അതിന്റെ ഫലമായി ഇവർ Ji Dong-chul ന്റെ കൂടെ തന്നെ ചാരപ്രവർത്തനം നടത്തിയ Ri Kwang-jo യുടെ സഹായത്തോടെ ഇയാളുടെ കുടുംബത്തെ ഇല്ലാതാക്കുന്നു ....
ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട Ji Dong-chul പ്രതികാരം ചെയ്യുവാൻ തനിക്ക് വരുന്ന അവസരത്തിനായി കാത്തിരുന്നു , Ri Kwang-jo യെ കണ്ടെത്തനുള്ള യാത്രയിൽ Ji Dong-chul ഒരു ബിസിനസ്സ്കാരന്റെ (Park) ഡ്രൈവർ ആയി ജോലി നോക്കുന്നു , അങ്ങനെ ഇരിക്കെ ഒരു രാത്രി പാർക്കിനെ ചിലർ കൊലചെയ്യുന്നു , മരണപ്പെടും മുൻപ് അയാൾ തന്റെ കണ്ണട Ji Dong-chul ഏൽപ്പിക്കുന്നു , മറ്റാരുടെയും കണ്ണിൽ പെടും മുൻപ് അത് നശിപ്പിക്കണം എന്ന് അറിയിക്കുന്നു ..............
പാർക്കിനെ കൊലപ്പെടുത്തിയ ആൾക്കാർ Ji Dong-chul ന്റെമേൽ ഈ കൊലപാതകക്കുറ്റം ആരോപിക്കുകയും കണ്ണടയ്ക്ക് വേണ്ടി ഇയാളെ കൊല്ലാൻ പുറകെ കൂടുകയും ചെയ്യുന്നു ...............
എന്തായിരിക്കും ആ കണ്ണടയുടെ പിന്നിൽ ഉള്ള രഹസ്യം ??
Ji Dong-chul നു തന്റെ കുടുംബത്തിന്റെ ചോരക്ക് പകരം വീട്ടാൻ സാധിക്കുമോ ??? അതോ പാർക്കിന്റെ കൊലയാളികൾ ഇയാളെയും തീർക്കുമോ ???
കണ്ടറിയുക നല്ലൊരു ആക്ഷൻ ത്രില്ലെർ മൂവിയാണ്
കാർ ചെസിങ് രംഗങ്ങൾ , ആക്ഷൻ ഒക്കെ അടിപൊളിയാണ്
കൊറിയയിൽ നിന്നൊരു ജെയിംസ് ബോണ്ട് സ്റ്റൈൽ മൂവി എന്ന് പറയാം


0 Comments:
Post a Comment