Hindi
ഒരു ക്രൂരനായ കൗമാരക്കാരനും പോലീസും തമ്മിലുള്ള നേർക്കു നേർ പോരാട്ടമാണ് ഈ സിനിമ....
അമ്മയെ കൊന്നു ജയിലിൽ പോയ ഒരച്ചന്റെ മോൻ അയാളുടെ പാത തന്നെ പിന്തുടർന്ന് സ്ത്രീ വിരോധിയും ക്രൂരനുമായ ഒരു കുറ്റവാളിയും ആയി തീരുന്നു, കൗമാരക്കാരായ പെൺകുട്ടികളെ നശിപ്പിച്ചു അവരെ അതി ക്രൂരമായി കൊല്ലുന്നതിൽ ഇവൻ ആനന്ദം കണ്ടെത്തി
നഗരത്തിൽ പുതിയതായി ചാർജ് എടുത്ത പോലീസ് ഉദ്യോഗസ്ഥ ശിവാനിക്കു മുൻപിൽ തന്റെ ക്രൂരതകൾ പല രീതിയിൽ പ്രകടിപ്പിച്ചു അതിൽ ആനന്ദം കണ്ടെത്താൻ ഉള്ള അവന്റെ ശ്രെമവും അവനെ കുടുക്കാൻ ഉള്ള പോലീസിന്റെ ശ്രെമവുമാണ് ഈ ചിത്രം.....
കൗമാരക്കാരൻ വില്ലൻ ആയി അഭിനയിച്ച വിശാൽ ജെത്വവ കലക്കി, ഏവർക്കും വെറുപ്പ് തോന്നുന്ന കഥാപാത്രം ആയി മാറാൻ അയാൾക്ക് സാധിച്ചു
അത്യാവശ്യം നല്ലൊരു പോലീസ് ത്രില്ലെർ സ്റ്റോറിയാണ്.....
2014 ൽ ഇറങ്ങിയ Mardaani എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്, ആദ്യത്തെ ഭാഗത്തിൽ പോലീസ് ഉദ്യോഗസ്ഥ ആയി വന്നു കാണികളുടെ പ്രശംസ ഏറ്റു വാങ്ങിയ റാണി മുഖർജി തന്നെ ഇതിലും പോലീസ് വേഷം കൈകാര്യം ചെയ്തിരിക്കുന്നു....


0 Comments:
Post a Comment