The Stoneman Murders
1980 കാലഘട്ടത്തിൽ മുംബൈയിൽ നടന്ന കൊലപാതകപരമ്പര ആസ്പദമാക്കി 2009 ൽ ഇറങ്ങിയ ചിത്രമാണിത് ...
റോഡരുകിൽ രാത്രി ഉറങ്ങിക്കിടന്നവരെ ആയിരുന്നു കൊലയാളി ഉന്നം വെച്ചിരുന്നത് , അതിനാൽ തന്നെ കൊല്ലപ്പെട്ടവരിൽ ഏറെയും ഭിക്ഷക്കാരും ആരോരും ഇല്ലാത്തവരുമായിരുന്നു . .. വളരെ ക്രൂരമായി എല്ലാവരെയും തന്നെ കല്ല് ഉപയോഗിച്ച് തലക്ക് ആക്രമിച്ചു കൊലപ്പെടുത്തുക ആയിരുന്നു ചെയ്തിരുന്നത് ..
ഒരു കേസ് കൈകാര്യം ചെയ്യന്നതിനിടെ സംഭവിച്ച കസ്റ്റഡി മരണം മൂലം സസ്പെൻഷനിലായ ഇൻസ്‌പെക്ടർ സഞ്ജയ് സ്വന്തം നിലയ്ക്ക് ഈ കേസ് അന്വോഷിക്കുന്നു
കൊല്ലപ്പെട്ടവരുടെ എല്ലാവരുടെയും തന്നെ അരികിൽ നിന്നും മതപരമായ എന്തോ ചടങ്ങുകൾ നടത്തിയതിന്റെ ചില സൂചനകൾ സഞ്ജയ്‌ക്കു ലഭിക്കുന്നു , കൊലപാതകിയെ പിടിക്കാൻ വേണ്ടി ഉറക്കം കളഞ്ഞു ഇൻസ്‌പെക്ടർ സഞ്ജയ് രാത്രി മുഴുവൻ റെയിൽവേ സ്റ്റേഷൻ പരിസരത്തും , ഭിക്ഷക്കാർ ഉറങ്ങുന്ന തെരുവോരങ്ങളിലും അലയുന്നു , ഒന്നോ രണ്ടോ വട്ടം മരണപ്പെടുന്നവരുടെ ശബ്ദം കേട്ട് ഇൻസ്പക്ടർ ഓടി ചെന്നെങ്കിലും കൊലയാളി അതി വിദഗ്ധമായി രക്ഷപെടുന്നു ...
എന്നാൽ പോലീസ് നടത്തുന്ന അന്വോഷണത്തിൽ കൊല്ലപ്പെടുന്നവരുടെ അരികിൽ നിന്നും ലഭിച്ച പല തെളിവുകളും സസ്‌പെൻഷനിൽ ഉള്ള ഇൻസ്‌പെക്ടർ സഞ്ജയ് കുറ്റക്കാരൻ ആകാൻ ഉള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നവ ആയിരുന്നു ..
സത്യത്തിൽ ആരാണ് കൊലപാതകി ???
സ്വന്തം പേരും പ്രശസ്തിയും കൂട്ടാൻ ഇല്ലാത്തൊരു കൊലയാളിയെ ഇൻസ്‌പെക്ടർ സഞ്ജയ് സ്വയം സൃഷ്ടിച്ചതാണോ ??
അതോ ഇതിന്റെ എല്ലാം പിന്നിൽ ശരിക്കും ഒരു സീരിയൽ കില്ലർ ഉണ്ടോ ??
ഉണ്ടെങ്കിൽ എന്തിനാവും അയാൾ ആരോരും ഇല്ലാത്ത ഈ ബലഹീനനായ ആളുകളെ ഉന്നം വെയ്ക്കുന്നത് ????
കണ്ടറിയുക
നല്ലൊരു സസ്പെൻസ് ത്രില്ലെർ മൂവിയാണ്
NB*മുംബൈയിൽ 1980 കാലഘട്ടത്തിൽ നടന്ന യഥാർത്ഥത്തിൽ നടന്ന കൊലപാതക പരമ്പരയിലെ പ്രതിയെ ഇനിയും പിടികൂടാൻ സാധിച്ചിട്ടില്ല
Film ടെലെഗ്രാം ലിങ്ക് ഈ ഗ്രൂപ്പിൽ നിന്നുംആണ് എനിക്ക് ലഭിച്ചത് : https://t.me/favaio
0 Comments:
Post a Comment