MURK
Danish -
2005
Film ടെലെഗ്രാം ലിങ്ക് ഈ ഗ്രൂപ്പിൽ നിന്നും ആണ് എനിക്ക് ലഭിച്ചത് : https://t.me/favaio
എഴുത്തുകാരനായ ജേക്കബ്ബും ഭാര്യ നീനയും പട്ടണത്തിലെ ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത് , കുടുംബത്തോട് വലിയ അറ്റാച്ച്മെന്റ് ഉള്ള വ്യക്തിയായിരുന്നു അയാൾ , ഒരപകടത്തിൽ പെട്ട് നടക്കാൻ സാധിക്കാത്ത അവസ്ഥയിൽ ആയ അനിയത്തി ജൂലിയുടെ അവസ്ഥ ഓർത്തു അയാൾ വലിയ സങ്കടത്തിലായിരുന്നു ....
ഇന്റർനെറ്റിലൂടെ പരിചയപ്പെട്ട ആങ്കർ എന്ന ഒരുവനായി താൻ പ്രണയത്തിൽ ആണെന്നും അയാളെ വിവാഹം കഴിക്കാൻ പോവുക ആണെന്നും ജൂലി
ഒരു ദിവസം
പറഞ്ഞപ്പോൾ ജേക്കബ്ബും ഭാര്യയും ആദ്യം അമ്പരക്കുന്നു ...
അനിയത്തിയുടെ സന്തോഷത്തിനായി എന്തും ചെയ്യാൻ തയാറുള്ള ജേക്കബ് ആ വിവാഹത്തിന് സമ്മതിക്കുന്നു .
വിവാഹത്തിന്റെ അന്ന് രാത്രി ഒരു കരച്ചിൽ കേട്ട് സ്വന്തം മുറിയിൽ നിന്നും ഇറങ്ങി ഓടിച്ചെന്ന ജേക്കബ് ആ കാഴ്ച കണ്ടു ഞെട്ടുന്നു
ജൂലി ആത്മഹത്യ ചെയ്തിരിക്കുന്നു .....
ദിവസങ്ങൾ കടന്നുപോയി
ഒരു ദിവസം ജൂലിയുടെ പഴയ സാധനങ്ങൾ അടുക്കി വെയ്ക്കുന്നിതിനിടെ ആങ്കറിനെക്കുറിച്ചു സംശയം ജനിപ്പിക്കുന്ന രീതിയിൽ ഉള്ള ചില രേഖകൾ ജേക്കബിന് ലഭിക്കുന്നു ...
ബന്ധുക്കളായി ആരും തന്നെ ഇല്ലാത്ത മുൻകാല ചരിത്രമൊന്നും അറിയാത്ത ആങ്കറിന്റെ ഭൂതകാലം തിരക്കി അയാൾ ഇറങ്ങുന്നു ...
തുടർന്ന് കാണുക ....................
ജൂലിയുടേത് ആത്മഹത്യയോ കൊലപാതകമോ ??
ആരാണ് ആങ്കർ ?? അയാൾക്ക് ഈ മരണത്തിനു പിന്നിൽ കൈയുണ്ടോ ?? അതോ ജേക്കബ്ബും നീനയും നടത്തിയ എന്തേലും പ്ലാൻ ആണോ ഇതിനൊക്കെ പിന്നിൽ ????
എല്ലാത്തിനും ഉത്തരം കിട്ടാൻ ഫിലിം കാണുക
പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നീട് ആകാംഷ ഉണർത്തുന്ന രംഗങ്ങളുമായി കടന്നു പോവുന്ന നല്ലൊരു സൈക്കോ ത്രില്ലെർ ഫിലിം ആണ്
ഡാനിഷ് ഫിലിം സീരീസ് ആയ ഡിപ്പാർട്മെന്റ് ക്യു സീരീസിൽ നായകനായി അഭിനയിച്ച Nikolaj Lie Kaas ഇതിൽ മുഖ്യവേഷത്തിൽ എത്തുന്നു
ഡിപ്പാർട്മെന്റ് ക്യു സീരീസി ന്റെ പോലെ തന്നെ ഒരു പതിഞ്ഞ ഒരു താളമാണ് ഈ ഫിലിമിനും
Film ടെലെഗ്രാം ലിങ്ക് ഈ ഗ്രൂപ്പിൽ നിന്നും ആണ് എനിക്ക് ലഭിച്ചത് : https://t.me/favaio
0 Comments:
Post a Comment