Ee Thanutha Veluppan Kalathu
Malayalam - 1990
ഒരു വെളുപ്പാൻ കാലത്താണ് ജസ്റ്റിസ് വാസുദേവിനെ വീട്ടിൽ വെച്ച് ആരോ കൊല ചെയ്തത് , എന്തിനെയോ സൂചിപ്പിക്കുംപോലെ കൊലയാളി കുറച്ചു ചകിരി വാസുദേവിന്റെ വായിൽ തള്ളിക്കയറ്റിയിരുന്നു ...........
മരണം അന്നോഷിക്കാൻ എത്തിയ പോലീസുകാരെ സങ്കടം കൊണ്ടും ദേഷ്യം കൊണ്ടും ഒരാൾ ചീത്ത വിളിക്കുന്നുണ്ടായിരുന്നു - മരിച്ച ജസ്റ്റിസിന്റെ സുഹൃത്ത് കുവൈറ്റ് ചാണ്ടി
കുറച്ചു ദിവസങ്ങൾക്കു ശേഷം കുവൈറ്റ് ചാണ്ടിയെ ഒരു കാർ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെടുന്നു , എന്നാൽ അതൊരു അപകടമരണം അല്ല എന്ന് സൂചിപ്പിച്ചുകൊണ്ട് അയാളുടെ വായിൽ നിന്നും കുറച്ചു ചകിരി പൊലീസിന് ലഭിക്കുന്നു .........
കേസ് അന്നോഷിക്കാൻ എത്തിയ ഹരിദാസ് ദാമോദരനും അയാളുടെ കീഴ്ഉദോഗസ്ഥൻ ജോയിയും ഈ മരണത്തിനു എല്ലാം പിന്നിൽ എന്തോ രഹസ്യം ഉണ്ടെന്നു മനസിലാക്കുന്നു
സമാന രീതിയിൽ നടന്നിട്ടുള്ള മരണങ്ങളുടെ ചരിത്രം ഇവർ പരിശോധിക്കുന്നു
വർഷങ്ങൾക്കു മുൻപ് റൊസാരിയോ ഫെർണാണ്ടസ് എന്നൊരാൾ മരിച്ചപ്പോഴും ഇങ്ങനെ ചകിരിയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നുള്ളത് ഇവർ മനസിലാക്കുന്നു , അന്നത് ഒരു ഒറ്റപ്പെട്ട സംഭവം ആയിരുന്നതിനാൽ വലിയ പ്രാധാന്യം അതിനു കൊടുത്തിരുന്നില്ല
ഒരു സീരിയൽ കില്ലർ ഇതിനെല്ലാം പുറകിൽ ഉണ്ടാവാനുള്ള സാധ്യത ഇവർ പരിശോധിക്കുന്നു , ഈ മരണങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ?? ഉണ്ടെങ്കിൽ ആരാണ് ഇതിനെല്ലാം പിന്നിൽ ......................
പി പത്മരാജന്റെ രചനയിൽ ജോഷി സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തേയും മികച്ച കുറ്റാന്വോഷണ സീരിയൽ കില്ലർ ത്രില്ലെർ ചിത്രങ്ങളിൽ ഒന്നാണിത്
ഹരിദാസ് ദാമോദരനായി മമ്മൂട്ടിയും, ജോയി ആയി ലാലുഅലക്‌സും അഭിനയിച്ചിരിക്കുന്നു
Film ടെലെഗ്രാം ലിങ്ക് ഈ ഗ്രൂപ്പിൽ നിന്നും ആണ് എനിക്ക് ലഭിച്ചത് : https://t.me/favaio
.


0 Comments:
Post a Comment