അയ്യപ്പനും കോശിയും മലയാളം -2020 നിസാര പ്രശ്നത്തിന്റെ പേരിൽ ഉടലെടുക്കുന്ന ചില വാശികൾ മനുഷ്യർക്ക് ഇടയിൽ ഉണ്ട്,  തങ്ങളിൽ ആരാണ് വലിയവൻ എന്...

Home » » Ayyappanum Koshiyum

Ayyappanum Koshiyum

അയ്യപ്പനും കോശിയും
മലയാളം -2020



നിസാര പ്രശ്നത്തിന്റെ പേരിൽ ഉടലെടുക്കുന്ന ചില വാശികൾ മനുഷ്യർക്ക് ഇടയിൽ ഉണ്ട്,  തങ്ങളിൽ ആരാണ് വലിയവൻ എന്ന് മറ്റുള്ളവരെ കാണിക്കാൻ ഉള്ള വാശിയായി അത് മാറുമ്പോൾ പിന്നെ വരും വരായ്കകൾ ഒന്നും അവൻ നോക്കാറില്ല, സ്വന്തം ജീവിതമോ കുടുംബത്തിൽ ഇരിക്കുന്ന ഭാര്യയുടെയും കുട്ടികളുടെയും ജീവിതമോ ഒന്നും അവന്റ വാശിയെക്കാൾ വലുതായി അവൻ കാണാറില്ല....


പോലീസ് സബ് ഇൻസ്‌പെക്ടർ അയ്യപ്പനും ,  പട്ടാളത്തിൽ നിന്നും റിട്ടയർ ചെയ്തു വന്ന കോശിയും തമ്മിൽ ആദ്യമായി കണ്ടു മുട്ടുമ്പോ അവർക്കിടയിൽ ഉണ്ടാവുന്ന ഒരു വാശിയും പിന്നീട് അതുമൂലം ഉണ്ടാവുന്ന പ്രശ്നങ്ങളുമാണ് ഈ സിനിമ.....


അന്തിമ വിജയം നായക പക്ഷത്തു ആണെങ്കിലും ആരാണ് ഈ സിനിമയിലെ നായകൻ എന്നത്  ക്ലൈമാക്സ്‌ സീനിലെ  മനസിലാവുകയുള്ളു..... 🔥🔥



ബിജു മേനോൻ എന്ന അതുല്യ പ്രതിഭയും,  ഓരോ സിനിമ കഴിയും തോറും പ്രേക്ഷകലക്ഷങ്ങളെ അഭിനയം കൊണ്ട് വിസ്മയിപ്പിച്ചു കൊണ്ടും ഇരിക്കുന്ന പ്രഥ്വി രാജും മത്സരിച്ചു അഭിനയിച്ചിരിക്കുന്നു 💯



ബിജുമേനോന്റെ ഭാര്യയായി വന്ന സ്ത്രീ, പ്രഥ്വി രാജിന്റെ ഡ്രൈവർ കുമാരനായി വന്ന വ്യക്തി(എവിടെയൊക്കെയോ ഒരു തിലകൻ ടച്ച് ഫീൽ ചെയ്തു 😍), പ്രഥ്വി രാജിന്റെ അച്ഛൻ കഥാപാത്രം,    dysp ഒഴികെ ഉള്ള മറ്റു പോലീസുകാർ എല്ലാം പെർഫെക്ട് കാസ്റ്റിംഗ് ആയിരുന്നു 👍👍👍👍👍


3 മണിക്കൂർ ഉള്ള പടമായിട്ടും ഒട്ടും ലാഗ് അടിപ്പിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തിരക്കഥ,  അയ്യപ്പനും കോശിയും കൊണ്ടും കൊടുത്തും മുന്നേറുമ്പോൾ സമയം കടന്നു പോയത് അറിഞ്ഞതെ ഇല്ല.....


തിരക്കഥ യും സംവിധാനവും ചെയ്ത സച്ചിക്ക് ഒരു ബിഗ് സല്യൂട്ട്....


8/10




0 Comments:

Post a Comment

Search This Blog

Powered by Blogger.