The Girl in the Fog
Italian - 2017
Mystery/Mind Twisting/Psychological Thriller
Film ടെലെഗ്രാം ലിങ്ക് ഈ ഗ്രൂപ്പിൽ നിന്നും ലഭിക്കും : https://t.me/favaio
ഒരു ചെറിയ നഗരത്തിലാണ് ഈ കഥ നടക്കുന്നത് , പതിനാറു വയസ്സ് മാത്രം പ്രായമുള്ള അന്ന എന്ന പെൺകുട്ടിയെ കാണാതാവുന്നു , ദൈവ വിശ്വാസം ഒക്കെ ഉള്ള ചീത്ത കൂട്ടുകെട്ടുകൾ ഒന്നും തന്നെ ഇല്ലാത്ത നല്ലൊരു കുട്ടിയായിരുന്നു അവൾ . കേസ് അന്വോഷണം ഈ രംഗത്ത് വളരെ പ്രശസ്തനായ വോഗൽ ഏറ്റെടുക്കുന്നു...
തന്റെ പേര് / താൻ അന്നോഷിക്കുന്ന കേസ് വിവരം ഇതൊക്കെ ഇപ്പോഴും മീഡിയായിൽ വരണം എന്ന് ആഗ്രഹം ഉള്ള ഒരു വ്യക്തിയായിരുന്നു അയാൾ . കേസുകൾ അന്വോഷിക്കാനും കുറ്റവാളിയെ കണ്ടു പിടിക്കാനും ആത്മാർത്ഥമായ ശ്രെമം നടത്തുന്ന ഒരു വ്യക്തിയായിരുന്നു വോഗൽ . എന്നിരുന്നാൽ കൂടി പരമാവധി ശ്രെമിച്ചിട്ടും യഥാർത്ഥ കുറ്റവാളിയെ കണ്ടു പിടിക്കാൻ സാധിച്ചില്ല എങ്കിൽ കുറ്റാരോപിതരെ പ്രതിയാക്കി മാറ്റി കേസുകൾക്ക് തീർപ്പു ഉണ്ടാക്കി തന്റെ മികവ് മറ്റുള്ളവർക്ക് മുൻപിൽ പെരുപ്പിച്ചു കാണിക്കാൻ അയാൾ സമർത്ഥനായിരുന്നു .....
അന്വോഷണത്തിന്റെ ഇടയിൽ അന്നയുടെ സ്‌കൂളിലെ ഒരു പ്രൊഫെസറെ സംശയിക്കാൻ ഉള്ള തെളിവുകൾ വോഗലിന് ലഭിക്കുന്നു , അയാളുടെ പ്രവർത്തികൾ കാണുമ്പോൾ അയാളാണ് കുറ്റവാളി എന്ന് ഏവർക്കും സംശയം ജനിക്കുന്നു , എന്നാൽ ഈ ടൗണിൽ ഈ പ്രൊഫസർ എത്തുന്നതിനു വളരെ വർഷങ്ങൾക്കു മുൻപ് നടന്ന സമാനമായ കുറച്ചു മരണങ്ങൾക്ക് ഇതുമായി ബന്ധം ഉണ്ടാവാൻ ഉള്ള സാദ്ധ്യതകൾ/തെളിവുകൾ വിദഗ്ധർ ചൂണ്ടി കാണിക്കുന്നു
വോഗൻ ഏതു രീതിയിൽ ഈ കേസിനെ സമീപിക്കും ?
യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തുമോ ??
അതോ തന്റെ സൽപ്പേര് നിലനിർത്താൻ കിട്ടിയ ഇരയെ(പ്രൊഫസറെ ) കുറ്റവാളി ആയി ചിത്രീകരിക്കുമോ ?? അതോ ആ പ്രൊഫെസ്സർ തന്നെയാണോ യഥാർത്ഥ കുറ്റവാളി
കണ്ടറിയുക ...
വേഗത കുറഞ്ഞ രീതിയിൽ തുടങ്ങി പതിയെ പതിയെ നമ്മളെ കഥയിലേക്ക് ആകർഷിക്കുന്ന രീതിയിൽ ഉള്ള കഥാഖ്യാന രീതിയിലാണ് ഈ സിനിമ എടുത്തിട്ടുള്ളത്
Mystery ത്രില്ലെർ ആണ് , അതുകൊണ്ട് പടം കണ്ടു കഴിഞ്ഞു ഒന്നും കൂടെ ചില ഭാഗങ്ങൾ ഓടിച്ചു കണ്ടു നോക്കേണ്ടി വന്നേക്കാം
Film ടെലെഗ്രാം ലിങ്ക് ഈ ഗ്രൂപ്പിൽ നിന്നും ലഭിക്കും : https://t.me/favaio


0 Comments:
Post a Comment