The Prey - 2011
French
ബാങ്ക് മോഷണത്തെത്തുടർന്നു ജയിൽശിക്ഷ അനുഭവിക്കുന്ന അഡ്രിയാൻ , പക്ഷെ പിടിയിലാവുംമുൻപ് തന്നെ അയാൾ കാശ് മുഴുവൻ മറ്റാർക്കും അറിയാത്ത ഒരു രഹസ്യ സ്ഥലത്ത് ഒളിപ്പിച്ചിരുന്നു .
ഒളിപ്പിച്ച സ്ഥലം കാണിച്ചു കൊടുക്കാൻ വേണ്ടിയുള്ള പോലീസിന്റെ ചോദ്യം ചെയ്യലിനും സഹ തടവുകാരുടെ ആക്രമണത്തിനും അയാളുടെ വാ തുറപ്പിക്കാൻ സാധിച്ചില്ല , ഭാര്യയുടെയും പിന്നെ സംസാരിക്കാൻ കഴിവില്ലാത്ത തന്റെ മോളുടെയും ഒപ്പം ശേഷ കാലം നന്നായി ജീവിക്കാൻ വേണ്ടി ആ സമ്പാദ്യം ഒളിപ്പിച്ചിരുന്ന സ്ഥലത്തിന്റെ രഹസ്യം അയാൾ ഉള്ളിൽ തന്നെ കുഴിച്ചുമൂടി ..
അങ്ങനെ ഇരിക്കെ അഡ്രിയാന്റെ സഹതടവുകാരനായി മോറൽ എന്നൊരാൾ എത്തുന്നു , പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയെ മാനഭംഗപ്പെടുത്തി എന്നുള്ളതായിരുന്നു അയാൾക്കെതിരെ ഉള്ള കുറ്റം , എന്നാൽ അയാളുടെ പെരുമാറ്റത്തിൽ നിന്നും അയാൾ നിരപരാധി ആണെന്ന് അഡ്രിയാൻ മനസിലാക്കുന്നു , മറ്റുള്ള തടവുകാരുടെ ഉപദ്രവത്തിൽ നിന്നും അയാളെ അഡ്രിയാൻ പലപ്പോഴും രക്ഷിക്കുകയും ചെയ്യുന്നു,തുടർന്ന് ഇവർ സുഹൃത്തുക്കളായി മാറുന്നു ...
പെൺകുട്ടി ആരോപണം പിൻവലിച്ചതിനെത്തുടർന്നു ജയിൽമോചിതനായി പുറത്ത് പോവുന്ന മോറലിനോട് തന്റെ ഭാര്യയെയും മകളെയും ചെന്ന് കാണണം എന്നും അവളോട് പറയാൻ വേണ്ടി ഒരു രഹസ്യവും അഡ്രിയാൻ പറഞ്ഞേൽപ്പിക്കുന്നു ...........
കുറച്ചു ദിവസങ്ങൾക്കു ശേഷം അഡ്രിയാനെ കാണാൻ ഒരു മുൻ പോലീസ് ഓഫിസർ എത്തുന്നു , അയാളിൽ നിന്നും തന്റെ കൂടെ പാവത്താനായി നടിച്ചു ഇത്രയും നാൾ കഴിഞ്ഞ മോറൽ ഒരു സീരിയൽ കില്ലർ ആണെന്നുള്ള നടുക്കുന്ന സത്യം ഇയാൾ മനസിലാക്കുന്നു ..................
തന്റെ ഭാര്യയെയും കുഞ്ഞിനേയും പിന്നെ സമ്പാദ്യവും ആ സീരിയൽ കില്ലറിന്റെ കയ്യിൽ നിന്നും രക്ഷിക്കാൻ അഡ്രിയാൻ ഇനി എന്ത് ചെയ്യും ???
കണ്ടറിയുക .....
ഓരോ നിമിഷവും പ്രേക്ഷകന് ആസ്വദിച്ചു കാണാൻ വേണ്ടതെല്ലാം ഉള്ള ഒരു സസ്പെൻസ് ത്രില്ലർ മൂവിയാണിത്


0 Comments:
Post a Comment