Hush - 2008
English (British )
Zakes Abbot ജോലി സംബന്ധമായ ഒരു കാര്യത്തിന് വേണ്ടിയുള്ള ഒരു യാത്രയിലായിരുന്നു , അവനോടൊപ്പം കാറിൽ കാമുകിയായ Beth കൂടെ ഉണ്ടായിരുന്നു , മഴ പെയ്യുന്ന ആ രാവിൽ ഹൈ-വെയിൽ വെച്ച് ഒരു ട്രക്ക് ഇവരുടെ വാഹനത്തെ മറികടക്കുന്നതിനിടെ അതിന്റെ പുറകിലെ ഷട്ടർ ഒന്നടഞ്ഞു തുറന്നപ്പോൾ കണ്ട കാഴ്ച Zakes Abbot നെ ഞെട്ടിച്ചു , അതിനുള്ളിൽ ഒരു കൂടിന്റെ അകത്ത് നഗ്നയാക്കി ഒരു സ്ത്രീയെ ബന്ധിച്ചിട്ടിരുന്നു .....
പോലീസിനെ വിവരം അറിയിച്ചെങ്കിലും ട്രക്കിന്റെ നമ്പർ അവ്യക്തമായതുകൊണ്ടു കൃത്യമായ സഹായം ആ യുവതിക്ക് കിട്ടുമോ എന്ന് Beth നു സംശയം ഉണ്ടായിരുന്നു , ആ ട്രക്കിന്റെ പുറകെ പോയി ആ യുവതിയെ രക്ഷിക്കാൻ അവൾ അവനോടു ആവശ്യപ്പെട്ടെങ്കിലും ജോലി സംബന്ധമായ കാര്യത്തിന് കൂടുതൽ പ്രാധാന്യം കൊടുത്ത അവൻ ജോലി ആവശ്യത്തിനായി വണ്ടി ഒരു ഷോപ്പിങ് കോംപ്ലക്സിൽ നിർത്തുന്നു ..
തന്റെ ജോലി പൂർത്തിയാക്കി തിരികെ വന്ന Zakes Abbot ബെത്തിനെ അവിടെ എല്ലാം അന്വോഷിച്ചിട്ടും കാണുന്നില്ല ..
ബെത്തിനു എന്ത് പറ്റി ??
അവളെ ആരേലും കടത്തികൊണ്ടുപോയോ ?? അവൾ ഇനി ആ യുവതിയെ രക്ഷിക്കാൻ ട്രക്കിന്റെ പുറകെ പോയോ ?? അതോ മറ്റേതേലും അപകടത്തിൽ അവൾ പെട്ടോ ??
കണ്ടറിയുക , നല്ലൊരു സസ്പെൻസ് ത്രില്ലെർ മൂവിയാണ് .....
മറ്റൊരാൾക്ക് അപകടം പറ്റുമ്പോൾ നാം കാഴ്ചക്കാരനായി നിൽക്കുക അല്ല വേണ്ടത് എന്ന് നമുക്ക് ഒരു അപകടം വരുമ്പോൾ നമ്മൾ മനസ്സിലാക്കും
Film ടെലെഗ്രാം ലിങ്ക് ഈ ഗ്രൂപ്പിൽ നിന്നും ലഭിക്കും : https://t.me/favaio


0 Comments:
Post a Comment