Hush 2016  English ( American) മാഡി എന്ന വിളിപ്പേരുള്ള നായിക , പതിമൂന്നു വയസുള്ളപ്പോൾ വന്ന അസുഖം മൂലം അവൾക്കു കേൾവി ശക്തിയും സംസാരി...

Home » » Hush 2016

Hush 2016


Hush 2016 
English (American)

മാഡി എന്ന വിളിപ്പേരുള്ള നായിക , പതിമൂന്നു വയസുള്ളപ്പോൾ വന്ന അസുഖം മൂലം അവൾക്കു കേൾവി ശക്തിയും സംസാരിക്കാൻ ഉള്ള കഴിവും നഷ്ടമായിരുന്നു , ഇന്നവൾ ഒരു എഴുത്തുകാരിയാണ് . മറ്റുള്ള ശല്യങ്ങൾ ഒന്നും തന്റെ കഥാരചനയെ ശല്യപ്പെടുത്താതെ  ഇരിക്കുവാൻ വേണ്ടി അവൾ താമസിക്കുവാൻ തിരഞ്ഞെടുത്തതു തീർത്തും ഒരു ഒറ്റപ്പെട്ട സ്ഥലമായിരുന്നു .  വൃക്ഷങ്ങളാൽ ചുറ്റപ്പെട്ട ആ വീട്ടിൽ അവൾക്കു ആകെ കൂട്ടായി ഉണ്ടായിരുന്നത് അവളുടെ വളർത്തുപൂച്ച മാത്രമായിരുന്നു ,  ആ വീട്ടിൽ വല്ലപ്പോഴും സന്ദർശകരായി വരാറുള്ളത് കുറച്ചകലെ താമസിക്കുന്ന അന്ന എന്ന പെൺകുട്ടിയായിരുന്നു ....

അങ്ങനെ ഇരിക്കെ ഒരു രാത്രി അന്നയെ ക്രൂരനായ ഒരു കൊലയാളി ആക്രമിക്കുന്നു , പ്രാണരക്ഷാർത്ഥം ഓടിയ അവൾ മാഡിയുടെ വീടിന്റെ അരുകിൽ എത്തി വാതിലിൽ തട്ടി വിളിച്ചു രക്ഷിക്കാനായി കരയുന്നു  എന്നാൽ   ഇവളുടെ നിലവിളി മാഡി അറിയുന്നില്ല , അന്നയെ കുത്തി വീഴ്ത്തിയ കൊലയാളി വീടിന്റെ ഉള്ളിൽ നിൽക്കുന്ന മാഡിയെ കാണുന്നു ............

അടുത്ത ഇര മാഡി ആണെന്ന് അയാൾ തീരുമാനിക്കുന്നു ...


പൂച്ച തന്റെ ഇരയെ കൊല്ലുന്നതുപോലെ പേടിപ്പിച്ചു , കളിപ്പിച്ചു , ചെറുതായി ചെറുതായി നോവിപ്പിച്ചു അതിൽ ആനന്ദം കണ്ടെത്തി അവസാനം വകവരുത്തുന്നതുപോലെ ഇയാൾ മാഡിയെ വേട്ടയാടുന്നു .....................


സംസാര ശക്തിയും കേൾവി ശക്തിയും ഇല്ലാത്ത മാഡിക്ക് എത്ര നേരം ഈ ക്രൂരനായ കൊലയാളിയുടെ മുൻപിൽ പിടിച്ചു നിൽക്കുവാൻ സാധിക്കും ?? അതോ മറ്റു ആരെങ്കിലും  ഇവളെ സഹായിക്കാനായി എത്തുമോ ???

കണ്ടറിയുക 

ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത നല്ലൊരു   ത്രില്ലർ മൂവിയാണ് 

Film ടെലെഗ്രാം ലിങ്ക് ഈ ഗ്രൂപ്പിൽ നിന്നും ലഭിക്കും  :       https://t.me/favaio



0 Comments:

Post a Comment

Search This Blog

Powered by Blogger.