Midnight Runners   Korean - 2017  കൊറിയൻ നാഷണൽ പോലീസ് യൂണിവേഴ്സിറ്റി യിൽ പഠിക്കുന്ന Ki-joon ,   Hee-yeol   എന്നീ രണ്ടു വിദ്യാർഥികൾ ,...

Home » » Midnight Runners

Midnight Runners

Midnight Runners 
Korean - 2017 

കൊറിയൻ നാഷണൽ പോലീസ് യൂണിവേഴ്സിറ്റി യിൽ പഠിക്കുന്ന Ki-joon ,  Hee-yeol  എന്നീ രണ്ടു വിദ്യാർഥികൾ , ഡിഗ്രി പഠനം വിജയകരമായി പൂർത്തിയാക്കിയാൽ പോലീസായി  നാളെ രാജ്യത്തെ സേവിക്കേണ്ട ഇവർ  പ്രൊഫെഷനോടുള്ള ഇഷ്ടത്തെക്കാളേറെ വീട്ടുകാർക്ക് വേണ്ടി ഇത് തിരഞ്ഞെടുത്തതായിരുന്നു ...

 ട്രെയിനിങ്ങും പഠനവും ഒക്കെയായി ജീവിതത്തിൽ  മറ്റു വല്യ എന്ജോയ്മെന്റ് ഒന്നും കിട്ടാത്ത ഇവർ   ഒരു ദിവസം  കോളേജ് ഓഫീസിൽ നിന്നും അനുവാദം വാങ്ങി രാത്രിയിൽ സിറ്റി ചുറ്റാൻ ഇറങ്ങുന്നു , രണ്ടു ബിയർ അടിക്കണം പറ്റിയാൽ സുന്ദരികളായ പെൺകുട്ടികൾ ആരേലുമായി ഒന്ന് പരിചയപ്പെട്ടു അവരുടെ ഫോൺ നമ്പർ വാങ്ങണം  ഇത്രയൊക്കെയേ ഇവർക്ക് ആഗ്രഹം ഉണ്ടായിരുന്നുള്ളു ..

എന്നാൽ രാത്രിയിൽ റോഡരുകിൽ വെച്ച്  ഒരു ക്രൈമിന് ഇവർ സാക്ഷികളാവുന്നു 

അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഇതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ഇവർ ശ്രെമിച്ചെങ്കിലും അവിടെ നിന്നും പറയത്തക്ക സഹായമൊന്നും ഇവർക്ക് ലഭിക്കുന്നില്ല ,

ഇത്രയും നാൾ  പോലീസ് യൂണിവേഴ്സിറ്റി യിൽ പഠിച്ച അറിവുവെച്ചു ഇവർ രണ്ടും കല്പിച്ചു അന്വോഷണത്തിന് ഇറങ്ങുന്നു ..


തുടർന്നുള്ള സംഭവവികാസങ്ങൾ കണ്ടറിയുക .................


Ki-joon ,  Hee-yeol  ഇവർ തമ്മിലുള്ള  കെമിസ്ട്രി അതാണ് ഈ സിനിമയുടെ ഭംഗി , നല്ലൊരു കോമഡി ത്രില്ലെർ മൂവിയാണ് ..


Film ടെലെഗ്രാം ലിങ്ക് ഈ ഗ്രൂപ്പിൽ നിന്നും ലഭിക്കും  :       https://t.me/favaio








0 Comments:

Post a Comment

Search This Blog

Powered by Blogger.