ഗുരുവായൂർ കേശവൻ
മലയാളം -1977
കേരളത്തിൽ ഏറ്റവും പേരുകേട്ട ആനയായിരുന്നു ഗുരുവായൂർ കേശവൻ .1904ൽ ജനിച്ച കേശവൻ നിലമ്പൂർ കോവിലകം വക ആനയായിരുന്നു . കേശവനെ നിലമ്പൂർ രാജകുടുംബം അവന്റെ പതിനെട്ടാം വയസ്സിൽ ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടയ്ക്കിരുത്തി ,അന്ന് മുതൽ കേശവൻ ഗുരുവായൂർ കേശവൻ ആയി .
ഗുരുവായൂരപ്പന്റെ തിടമ്പ് ഏറ്റവും കൂടുതൽ വർഷങ്ങൾ എടുത്തിട്ടുള്ളത് കേശവൻ ആയിരുന്നു ( 40 വർഷത്തോളം ).ശാന്ത സ്വഭാവക്കാരനായിരുന്ന കേശവൻ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും , അവനു ഗുരുവായൂർ അമ്പലത്തിലെ ക്ഷേത്രാചാരങ്ങൾ എല്ലാം അറിയാമായിരുന്നു എന്നും പഴമക്കാർ പറയുന്നു , കൂടാതെ അവനെ തളച്ചിരുന്ന സ്ഥലത്ത് നിന്നും എഴുന്നള്ളിക്കാൻ ഉള്ള സ്ഥലത്തേക്ക് പാപ്പാന്മാർ ഒന്നും കൂടെ ഇല്ലാതെ തന്നെ അവൻ വന്നിരുന്നവത്രെ .....
ഗുരുവായൂരപ്പന്റെ തിടമ്പ് കയറ്റാൻ മാത്രമേ കേശവൻ മുൻ കാൽ പൊക്കികൊടുക്കുമായിരുന്നുള്ളു . ഒരിക്കൽ പാപ്പനോട് പിണങ്ങി പോയ കേശവൻ വഴിയിൽ വെച്ച് കുട്ടികൾ വരുന്നത് കണ്ടപ്പോൾ അവർക്കായി വഴി മാറി ഒതുങ്ങി നിന്ന് കൊടുത്തത്രെ ....
ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളിൽ ഒന്നായ ഗുരുവായൂർ ഏകാദശിയുടെ അന്ന് 1976 ഡിസംബർ 2 നു ഗുരുവായൂർ കേശവൻ നമ്മെ വിട്ടു യാത്രയായി ......
ഈ ഗുരുവായൂർ കേശവന്റെ ജീവിതകഥയാണ് ഈ സിനിമ
കേശവന്റെ കഥയോടൊപ്പം പാപ്പാന്റെ മകളും , തൊട്ടടുത്തുള്ള -കഥ നടക്കും സമയത്ത് ക്ഷയിച്ചുകൊണ്ടിരുന്ന ഒരു കോവിലകത്തെ- തമ്പുരാനും തമ്മിലുള്ള പ്രണയകഥയും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.
ഗുരുവായൂർ കേശവനെ നേരിൽ കണ്ട പ്രതീതി പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ ഈ സിനിമയ്ക്ക് സാധിച്ചു , പാപ്പനായി അടൂർ ഭാസിയും സഹായിയായി ഒടുവിൽ ഉണ്ണികൃഷ്ണനും , മകളായി ജയഭാരതിയും തമ്പുരാനായി സോമനും അഭിനയിച്ചിരിക്കുന്നു.
" ഇന്നെനിക്ക് പൊട്ടുകുത്താൻ സന്ധ്യകള്‍ ചാലിച്ച സിന്ദൂരം" തുടങ്ങിയ മനോഹര ഗാനങ്ങൾ ഈ ചിത്രത്തിലേതാണ് ഭരതൻ ആണ് ഈ സിനിമയുടെ സംവിധാനം നിർവ്വഹിച്ചത് .
ഗുരുവായൂർ കേശവനായി അഭിനയിച്ച ആന ഏതാണെന്നു അറിയാവുന്നവർ പറഞ്ഞു തരുക , കുറെ തപ്പിയിട്ടും ആ വിവരം ലഭിച്ചില്ല

0 Comments:
Post a Comment