Welcome to Dongmakgol Korean - 2005 നോർത്ത് കൊറിയയും സൗത്ത് കൊറിയയും തമ്മിൽ യുദ്ധം നടക്കുന്ന കാലം , അമേരിക്ക ആണെങ്കിൽ സൗത്ത് കൊറിയയുടെ ക...

Home » » Welcome to Dongmakgol

Welcome to Dongmakgol

Welcome to Dongmakgol
Korean - 2005

നോർത്ത് കൊറിയയും സൗത്ത് കൊറിയയും തമ്മിൽ യുദ്ധം നടക്കുന്ന കാലം , അമേരിക്ക ആണെങ്കിൽ സൗത്ത് കൊറിയയുടെ കൂടെയും ,അങ്ങനെ ഇരിക്കെ അമേരിക്കയുടെ ഒരു ചെറു വിമാനം അപകടത്തിൽ പെട്ട് വനത്തിനുള്ളിലെ ഡോങ്ങ്മകഗോൾ എന്ന ഗ്രാമത്തിനു സമീപം വീഴുന്നു , വിദ്യാഭ്യാസം ഇല്ലാത്തതും,  യുദ്ധം എന്താണെന്നോ ആധുനീക ആയുധങ്ങൾ എന്താണൊന്നൊ, വിമാനം പോലും എന്താണെന്നോ    അറിയില്ലാത്ത ആ നിഷ്കളങ്കരായ ഗ്രാമീണർ ആകാശത്ത് നിന്നും വീണ ആ വലിയ വസ്തുവിന്റെ കൂടെ പരുക്കുകളോട് കൂടെ കിട്ടിയ പൈലറ്റിനെ അവരുടേതായ ചികിത്സാ രീതികൾ നൽകി അവരുടെ കൂടെ താമസിപ്പിക്കുന്നു
അതെ സമയം തന്നെ  യുദ്ധത്തിനിടെ ചിതറിയോടിയ രണ്ടു ദക്ഷിണകൊറിയൻ പട്ടാളക്കാരും മൂന്നു നോർത്ത് കൊറിയൻ പട്ടാളക്കാരും  ഈ ഗ്രാമത്തിൽ എത്തുന്നു , ഇവിടെ വെച്ച് പരസ്പരം കണ്ട അവർ തോക്കുകളുമായി പോർവിളികളോടെ ഏറ്റുമുട്ടാൻ തുടങ്ങുന്നു , ഇവരുടെ നടുവിൽ നിഷ്കളങ്കരായ പാവം ഗ്രാമവാസികളും
ഇവരുടെ പോർവിളിയുടെ ഇടയിൽ ഒരാളുടെ കയ്യിൽ നിന്നും വീഴുന്ന ഗ്രനൈഡ്‌ മൂലം ഗ്രാമവാസികളുടെ ധാന്യപ്പുര നശിക്കുന്നു
മഴക്കാലം ആവുമ്പോൾ ജീവിക്കാൻ വേണ്ടി ആ സാധുക്കൾ ഉണ്ടാക്കി വെച്ച ധാന്യപ്പുര നശിച്ചതിൽ പശ്ചാത്താപം തോന്നിയ ശത്രുക്കളായ രണ്ടു വിഭാഗം പട്ടാളക്കാരും കൃഷി ചെയ്തു ഈ ഗ്രാമവാസികൾക്കായി ധാന്യം ശേഖരിച്ചു കൊടുക്കാൻ തീരുമാനിക്കുന്നു
ഈ നിഷ്കളങ്കരായ ഗ്രാമവാസികൾക്കൊപ്പമുള്ള ജീവിതം ഈ പട്ടാളക്കാരുടെ സ്വഭാവം ആകെ മാറ്റി മറിക്കുന്നു , സഹജീവികളോട് കരുണയും സ്നേഹവും ഉള്ളവരായും ശത്രുക്കളെപ്പോലും സ്നേഹിക്കാനും ഇവർ പഠിക്കുന്നു ................
എന്നാൽ ഇവരുടെ സന്തോഷം അധികകാലം നീണ്ടു നിന്നില്ല , തങ്ങളുടെ പൈലറ്റിനെ ഈ മേഖലയിൽ എവിടെയോ വെച്ച് ആണ് അപകടം ഉണ്ടായതെന്ന് മനസിലാക്കിയ അമേരിക്ക ഈ ഗ്രാമം ഇരിക്കുന്ന സ്ഥലം ശത്രുക്കളുടെ ക്യാമ്പ് ആയി തെറ്റിദ്ധരിക്കുകയും ഈ സ്ഥലം ആക്രമിക്കാൻ പദ്ധതി ഇടുകയും ചെയ്യുന്നു ......................
സത്യം അറിയാവുന്ന അമേരിക്കൻ പൈലറ്റും , പരസ്പരം പോരടിച്ചു നടന്ന എന്നാൽ ഗ്രാമത്തിൽ വെച്ച് ഉറ്റ ചെങ്ങാതിമാരായ ഉത്തരകൊറിയൻ -ദക്ഷിണകൊറിയൻ സൈനികരും ഈ ഗ്രാമത്തെ രക്ഷിക്കാൻ നടത്തുന്ന ശ്രെമം ആണ് പിന്നീടുള്ള ഈ സിനിമ ...........

നല്ലൊരു ഫീൽ ഗുഡ് മൂവിയാണ് , യുദ്ധം അത് മൂലം ഒന്നും അറിയാത്ത നിഷ്കളങ്കർ അനുഭവിക്കേണ്ടി വരുന്ന യാതനകൾ, യുദ്ധം മനുഷ്യർക്ക് ബാക്കി വെയ്ക്കുന്ന വേദനകൾ  എല്ലാം ഇതിൽ നന്നായി പ്രതിപാദിച്ചിരിക്കുന്നു .............................


​ഈ സിനിമയുടെ ലിങ്ക് https://t.me/favaio ഇതിൽ നിന്നും ലഭിച്ചേക്കും 


0 Comments:

Post a Comment

Search This Blog

Powered by Blogger.