Leon the professional
English -1994
പന്ത്രണ്ടു വയസ്സ് മാത്രം പ്രായമുള്ള ആ പെൺകുട്ടി - മെറ്റിൽഡ - വീട്ടിൽ(അപ്പാർട്മെന്റിൽ) തി കഞ്ഞ ഒറ്റപ്പെടൽ നേരിട്ടിരുന്നു , മയക്കുമരുന്നു കച്ചവടക്കാരോടും മറ്റും കൂട്ടും കൂടി നടന്നു കുടുംബത്തിന്റെ ഒരു ഉത് തരവാദിത്തവും ഏറ്റെടുക്കാത്ത അച്ഛനും പിന്നെ രണ്ടാനമ്മയും അവളെ തികച്ചും അവഗണിച്ചിരുന്നു . അവൾക്കു ആ കുടുംബത്തിൽ ആകെ ഉണ്ടായിരുന്ന ഇഷ്ടം അനിയനോട് മാത്രമായിരുന്നു ...
മയക്കുമരുന്ന് ഗ്യാങ്ങിനെ നിയന്ത്രിച്ചിരുന്ന Norman Stansfield സൂക്ഷിക്കാൻ ഏൽപ്പിക്കുന്ന മയക്കുമരുന്നിൽ കുറച്ചു ഭാഗം മെറ്റിൽഡയുടെ അച്ഛൻ എടുത്ത് മാറ്റുന്നു , ഇതിൽ കോപാകുലനായ Norman മെറ്റിൽഡയുടെ കുടുംബാഗങ്ങളെ എല്ലാം വധിക്കുന്നു , കുടുംബാംഗങ്ങളെ അയാൾ കൊലചെയ്യുന്നതിനിടെ കടയിൽ പോയിട്ട് തിരികെ വരുന്ന മെറ്റിൽഡ തൊട്ടടുത്ത അപ്പാർട്മെന്റിലെ കുട്ടി ആണെന്നുള്ള ഭാവേന ഇവരിൽ നിന്നും രക്ഷപെടുന്നു ......
തൊട്ടടുത്ത റൂമിൽ താമസിച്ചിരുന്നത് ലിയോൺ എന്ന പ്രൊഫെഷണൽ കില്ലർ ആയിരുന്നു , തന്നെ ബാധിക്കാത്ത യാതൊരു കാര്യത്തിലും ഇടപെടാത്ത , എന്നാൽ തന്റെ ജോലിയിൽ വളരെ കൃത്യത പുലർത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു അയാൾ . തന്റെ അച്ഛനും അമ്മയുമൊന്നും മരിച്ചതിൽ വലിയ ദുഖമൊന്നും മെറ്റിൽഡായ്ക്കു ഇല്ലായിരുന്നു എന്നാൽ അനിയനെ അവർ കൊന്നത് ക്ഷമിക്കാൻ അവൾ ഒട്ടും തയ്യാറല്ലായിരുന്നു , അവളുടെ ജീവനേക്കാൾ ഏറെ അവനെ അവൾ സ്നേഹിച്ചിരുന്നു ...............
പ്രതികാരത്തിനായി അവൾ ലിയോണിനെ സമീപിക്കുന്നു എന്നാൽ അയാൾ അതിൽ നിന്നും ഒഴിഞ്ഞു മാറുന്നു , അവസാനം അവളുടെ കണ്ണീരിനും സ്നേഹത്തിനും മുൻപിൽ കീഴടങ്ങിയ അയാൾ പ്രതികാരം ചെയ്യാൻ വേണ്ടി അവളെ പരിശീലിപ്പിക്കുന്നു , തുടർന്നുള്ള കാഴ്ചകൾ കണ്ടറിയുക ..............................
പന്ത്രണ്ടു വയസ്സുകാരി മെറ്റിൽഡയും ലിയോണും തമ്മിലുള്ള കെമിസ്ട്രി ആണ് ഈ സിനിമയുടെ അമ്പരിപ്പിക്കുന്ന സവിശേഷതകളിൽ ഒന്ന് , പിന്നെ ആക്ഷൻ ഒന്നും പറയാൻ ഇല്ല , ലിയോൺ നമ്മൾ വിചാരിക്കുന്നതിലും അപ്പുറെ ആണ്
ആക്ഷൻ കിടു ആണ് ...........
ലിയോൺ ആയി വേഷമിട്ട Jean Reno ന്റെ അഭിനയ ശൈലി അതാണ് ഈ സിനിമയുടെ മറ്റൊരു സവിശേഷത
ആക്ഷൻ സിനിമാ പ്രേമികൾ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത സിനിമകളിൽ ഒന്നാണിത്
ഈ സിനിമയുടെ ലിങ്ക് https://t.me/favaio ഇതിൽ നിന്നും ലഭിച്ചേക്കും
0 Comments:
Post a Comment