The Man from Nowhere കൊറിയൻ 2010  മറ്റാരോടും യാതൊരു കമ്പനിയും ഇല്ലാതെ ഏതോ ഭൂതകാലത്തിന്റെ ദുഖകരമായ ഓർമ യിൽ മനം നൊന്തു കഴിയുക ആണെന...

Home » » The Man from Nowhere

The Man from Nowhere

The Man from Nowhere
കൊറിയൻ 2010 



മറ്റാരോടും യാതൊരു കമ്പനിയും ഇല്ലാതെ ഏതോ ഭൂതകാലത്തിന്റെ ദുഖകരമായ ഓർമ യിൽ മനം നൊന്തു കഴിയുക ആണെന്ന് മറ്റുള്ളവർക്ക് ഒറ്റനോട്ടത്തിൽ തന്നെ മനസിലാവുന്ന ഒരു വ്യക്തിയായിരുന്നു Cha Tae-sik. സ്വന്തം അപ്പാർട്മെന്റിൽ ഒരു പണയമിടപാടു സ്ഥാപനം നടത്തുക ആയിരുന്നു അയാളുടെ തൊഴിൽ , എന്ത് സാധനം വേണമെങ്കിലും അയാൾ സൂക്ഷിക്കാൻ സ്വീകരിക്കുമായിരുന്നു അത് സൂക്ഷിക്കുന്നതിന് ഒരു  തുക അയാൾ മേടിക്കുമായിരുന്നു , തന്ന സാധനം പണയം വെച്ച വ്യക്തിയുടെ  കയ്യിൽ മാത്രമേ അയാൾ   തിരികെ ഏൽപ്പിക്കുമായിരുന്നുള്ളു ........

അയാൾക്ക്‌ ആകെ ഉണ്ടായിരുന്ന കൂട്ട് തൊട്ടടുത്ത അപ്പാർട്മെന്റിലെ Kim Sae-ron എന്ന കൊച്ചു കുട്ടിയായിരുന്നു , ബാർ ഡാൻസർ ആയിരുന്ന അവളുടെ 'അമ്മ മയക്കുമരുന്നിന് അടിമയായിരുന്നു , അതിനാൽ ഈ കുട്ടി സന്തോഷം കണ്ടെത്തിയത്  Cha Tae-sik ന്റെ ഒപ്പമുള്ള നിമിഷങ്ങളിൽ ആയിരുന്നു .............

അങ്ങനെ ഇരിക്കെ  Kim Sae-ron ന്റെ 'അമ്മ ഒരു ഗ്യാങ്ങിന്റെ കയ്യിൽ നിന്നും മയക്കുമരുന്ന് അടിച്ചു മാറ്റുന്നു , അത് ക്യാമറ ബാഗിൽ ഒളിപ്പിച്ചിട്ട് ഈ ബാഗ് അവൾ  Cha Tae-sikന്റെ എടുക്കൽ സൂക്ഷിക്കാൻ ഏൽപ്പിക്കുന്നു , കുറച്ചു ദിവസങ്ങൾക്കു ശേഷം മയക്കുമരുന്ന് ഗ്യാങ്ങിനു ഇവളെ സംശയം തോന്നുകയും ഇവളെയും കുട്ടിയേയും ഇവർ വീട്ടിൽ നിന്നും  പൊക്കുകയും ചെയ്യുന്നു ...

  Cha Tae-sik ന്റെ കയ്യിലാണ് ബാഗ് സൂക്ഷിക്കാൻ ഏൽപ്പിച്ചിരിക്കുന്നത് എന്നറിഞ്ഞ മയക്കുമരുന്ന് ഗ്യാങ്  അയാളെ  വീട്ടിലെത്തി  ആക്രമിക്കുന്നു 

എന്നാൽ തിരിച്ചുള്ള അയാളുടെ ആക്രമണത്തിൽ നിന്നും  Cha Tae-sik ചില്ലറക്കാരൻ അല്ലെന്നു അവർക്കു മനസ്സിലാവുന്നു 

തുടർന്ന് അമ്മയെയും മകളെയും തിരക്കിയുള്ള  Cha Tae-sik ന്റെ യാത്രയാണ് ഈ ചിത്രം 

സത്യത്തിൽ ആരാണ്  Cha Tae-sik ?? എന്താണ് അയാളുടെ ഭൂതകാലം ??? അമ്മയെയും മകളെയും രക്ഷിക്കാൻ അയാൾക്ക്‌ ആവുമോ ?? കണ്ടറിയുക 

നല്ലൊരു ആക്ഷൻ ത്രില്ലെർ മൂവിയാണ് ..... 

കൊറിയൻ സിനിമാ പ്രേമികൾ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ആക്ഷൻ ചിത്രങ്ങളിൽ ഒന്ന് ...............


Leon the professional എന്ന 1994 ൽ ഇറങ്ങിയ സിനിമയിൽ നിന്നും എന്തൊക്കെയോ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ആവണം ഈ സിനിമ എടുത്തിരിക്കുന്നത് എന്ന് തോന്നുന്നു


​ഈ സിനിമയുടെ ലിങ്ക് https://t.me/favaio ഇതിൽ നിന്നും ലഭിച്ചേക്കും 




0 Comments:

Post a Comment

Search This Blog

Powered by Blogger.