വലിയ പെരുന്നാൾ
ചെറിയ ഗുണ്ടാ സെറ്റപ്പും, ഒക്കെ ആയി നടക്കുന്ന കൊച്ചിയിലെ കൊച്ചു കൊച്ചു ഗ്യാങ്ങുകളുടെ പുറകെ ക്യാമറയുമായി പോയാൽ എന്ത് കിട്ടും അതാണ് ഈ സിനിമ, അവരിൽ ചിലരുടെ ജീവിതം അവരുടെ വീട്ടുകാർക്ക് ഇവരെക്കുറിച്ചു ഉള്ള പ്രതീക്ഷകൾ, ഇവരുടെ പ്രണയം, ഇവരുടെ ചെറിയ ചെറിയ തട്ടിപ്പുകൾ അങ്ങനെ അങ്ങനെ സിനിമ ഇവരുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്നു
ഈ സംഘം നടത്തുന്ന ഒരു സ്വർണ്ണ അടിച്ചു മാറ്റലും പിന്നീട് അത് മൂലം അവർക്കുണ്ടാവുന്ന പ്രശ്നങ്ങളും, തുടർന്ന് അതിൽ നിന്നും രക്ഷ നേടാൻ അവർ നടത്തുന്ന ശ്രെമങ്ങളും..... അതൊക്കെയാണ് ഈ സിനിമ....
3 മണിക്കൂർ ഉള്ളതിന്റെ ലാഗ് ഒന്നും അനുഭവപ്പെട്ടില്ല, പക്ഷെ എന്തോ സസ്പെൻസൊ പുതുമയോ ഒന്നും തോന്നിയില്ല, ചുമ്മാ കണ്ടുകൊണ്ടിരിക്കാം, പ്രത്യേകിച്ച് കാണികളിൽ ഒരു വികാരവും ഉണ്ടാക്കാൻ ഈ സിനിമയ്ക്ക് ആവും എന്ന് തോന്നുന്നില്ല
Rating :ആവറേജിൽ താഴെ


0 Comments:
Post a Comment