Cambodian film -2017
ബട്ടർഫ്‌ളൈ ഗ്യാങ് എന്ന അധോലോക ഗ്യാങിലെ പ്ലേ ബോയി എന്ന ഒരംഗത്തെ കംബോഡിയ പോലീസ് അറസ്റ്റ് ചെയ്യുന്നു , വിചാരണയ്ക്ക് ശേഷം ഇയാളെ പോലീസ് ഉദ്യോഗസ്ഥനായ ജീൻ പോൾ മറ്റു മൂന്നു പോലീസുകാരോടൊപ്പം ജയിലിൽ എത്തിക്കുന്നു , ജയിലിലെ ഉദോഗസ്ഥരോടൊപ്പം ഇവർ പ്ലേ ബോയിയെ അയാൾക്ക് കഴിയാനുള്ള ജയിലറ വരെ അനുഗമിക്കുന്നു , എന്നാൽ അതേസമയം തന്നെ ബട്ടർഫ്‌ളൈ ഗ്യാങിലെ ചിലർ പ്ലേ ബോയി തങ്ങളുടെ രഹസ്യങ്ങൾ വെളിപ്പെടുത്തിയാലോ എന്ന് ഭയന്ന് അയാളെ കൊലചെയ്യാൻ ഉള്ള തന്ത്രങ്ങൾ മെനഞ്ഞിരുന്നു ....... ആ ജയിലിനുള്ളിൽ തന്നെ കിടക്കുന്ന ഒരു ഭീകരകുറ്റവാളിക്കു പണം ഓഫർ ചെയ്തു അയാളെ കൊല്ലാനുള്ള കൊട്ടേഷൻ ഇവർ ഏൽപ്പിച്ചിരുന്നു , ഈ കുറ്റവാളി ജയിൽ ഉദോഗസ്ഥരെ ആക്രമിച്ചു ജയിൽ പിടിച്ചെടുക്കുന്നു ....
ജയിലിൽ പ്ലേ ബോയിയെ അനുഗമിച്ച പോലീസ് ഉദോഗസ്ഥൻ ജീൻ പോൾ പിന്നെ കൂടെയുള്ള 3 പോലീസുകാർ , ഒരു ജയിൽ ഉദോഗസ്ഥൻ ഇവർക്ക് നൂറുകണക്കിന് കുറ്റവാളികളുടെ മുൻപിൽ എത്ര നേരം പിടിച്ചു നിലക്കാൻ സാധിക്കും ????
കണ്ടറിയുക
നല്ലൊരു ആക്ഷൻ മൂവിയാണ്
0 Comments:
Post a Comment