The Teacher's Diary   Thailand  - 2014  ഒരു അലസനായ സ്‌കൂൾ ടീച്ചർ അവന്റെ ഈ അലസത കാരണം അവനെ സ്‌കൂൾ മാനേജ്മെന്റ് അകലെ ഉള്ള ഒരു ഗ്...

Home » » The Teacher's Diary

The Teacher's Diary

The Teacher's Diary 
Thailand - 2014 


ഒരു അലസനായ സ്‌കൂൾ ടീച്ചർ അവന്റെ ഈ അലസത കാരണം അവനെ സ്‌കൂൾ മാനേജ്മെന്റ് അകലെ ഉള്ള ഒരു ഗ്രാമത്തിലെ പുഴയരുകിൽ തടികൾകൊണ്ട് കെട്ടിയുണ്ടാക്കിയ അവരുടെ തന്നെ ഒരു സ്‌കൂളിന്റെ  ചുമതല ഏൽപ്പിക്കുന്നു , വളരെ കുറച്ചു പാവപ്പെട്ട കുട്ടികൾ മാത്രം  ഉള്ള ആ സ്‌കൂളിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു ...

സ്‌കൂളിൽ എത്തിയ നാൾ മുതൽ അവൻ എന്ത് ചെയ്താലും പഠിപ്പിച്ചാലും അവിടെ ഉണ്ടായിരുന്ന കുട്ടികൾ തൊട്ടു മുൻപുണ്ടായിരുന്ന ടീച്ചറിന്റെ കാര്യമായിരുന്നു പറഞ്ഞിരുന്നത് , ആ കുട്ടികളുടെ പെരുമാറ്റത്തിൽ നിന്നും അവർ അത്രമാത്രം മുൻപുണ്ടായിരുന്ന ടീച്ചറിനെ സ്നേഹിച്ചിരുന്നു എന്ന് അവൻ മനസ്സിലാക്കി ...

അങ്ങനെ ഇരിക്കെ പഴയ ടീച്ചറിന്റെ ഡയറി സ്‌കൂളിൽ നിന്നും അവനു ലഭിക്കുന്നു , അത് വായിച്ച അവനു ടീച്ചിങ് എന്ന ജോലിയോട് അതുവരെ തോന്നാത്ത ഒരു ഇഷ്ടം തോന്നുന്നു , അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു ആ കുട്ടികളെ അവൻ കരുതലോടെ കാണുന്നു , ഈ പഴയ ടീച്ചറെ ഒന്ന് കാണുവാൻ അവന്റെ മനസ്സ് അതിയായി ആഗ്രഹിക്കുന്നു , തുടർന്ന് അവൻ അവരെ തേടിപ്പോവുന്നു ......

ഇതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ്  ഈ സിനിമ 


അധ്യാപക ജോലി ഇഷ്ടപ്പെട്ടു ഇത് തിരഞ്ഞെടുത്ത ഒരുപാട് ഒരുപാട് അധ്യാപകരെ നമുക്ക് ചുറ്റും കാണുവാൻ സാധിക്കും , അങ്ങനെയുള്ള ഒരു അധ്യാപികയുടെ കഥയാണിത് ,  പരീക്ഷാജയത്തേക്കാൾ വലുത് കുട്ടികളെ  ജീവിക്കാൻ പഠിപ്പിക്കുന്നതാണ് എന്ന് ഈ സിനിമ പറയാതെ പറയുന്നു .....


നല്ലൊരു ഫീൽഗുഡ് മൂവിയാണ് 

ടോട്ടോച്ചാൻ എന്ന പുസ്തകം വായിച്ചിട്ടുണ്ട് എങ്കിൽ ഈ സിനിമ അതിന്റെ ചെറിയൊരു ഓർമ നമുക്ക് സമ്മാനിക്കും 


0 Comments:

Post a Comment

Search This Blog

Powered by Blogger.