I Am a Hero (2015)
Japanese
മാഗസിനുകളിൽ കാർട്ടൂൺ വരയും ആയി നടക്കുന്ന ഒരു സാധാരണക്കാരനായ ഒരുവൻ , സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആയിരുന്നു അയാൾ , പലരും അയാളെ ഒന്നിനും കൊള്ളാത്തവനായി കണ്ടിരുന്നു , സാമ്പത്തികബുദ്ധിമുട്ടു മൂലമുള്ള നിരാശയും സങ്കടവും കാരണം അയാൾ തീർത്തും ഉൾവലിഞ്ഞ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്
അങ്ങനെയിരിക്കെ ആ നഗരത്തിൽ സോംബി ലക്ഷണം ഒന്നുരണ്ടുപേരിൽ കാണപ്പെടുന്നു , സമയം കഴിയും തോറും സോംബികൾ നഗരത്തിൽ പെരുകുന്നു , വളരെ ഉയരമുള്ളിടത്തു സോംബികൾക്കു ആയുസ്സുണ്ടാവില്ല എന്നറിഞ്ഞ ഇയാൾ തന്റെ കയ്യിലുള്ള ഒരു തോക്കുമായി നഗരത്തിനു പുറത്തുള്ള ഫുജി പർവ്വതത്തിലേക്കു യാത്ര തിരിക്കുന്നു , യാത്രാമധ്യേ അയാൾക്ക് ഒരു സ്‌കൂൾ വിദ്യാർത്ഥിനിയെ കൂട്ടായി ലഭിക്കുന്നു , എന്നാൽ ഇവർക്ക് പർവതത്തിൽ എത്താൻ നൂറുകണക്കിന് സോംബികളുടെ കണ്ണുവെട്ടിച്ചു കടക്കണമായിരുന്നു , താൻ കൂടെ ഉള്ളിടത്തോളം സംരക്ഷിക്കും എന്ന് വാക്കു കൊടുത്ത ആ പെൺകുട്ടിയെയും രക്ഷിച്ചു അയാൾക്ക് എത്ര ദൂരം സോമ്പികളുടെ കയ്യിൽ നിന്നും രക്ഷപെട്ടു നിൽക്കാൻ പറ്റും ????
കണ്ടറിയുക..............
സോംബി ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു വിരുന്നാണ് ഈ ചിത്രം , ട്രെയിൻ ടു ബുസാൻ എന്ന ചിത്രത്തിന് ശേഷം ഇഷ്ടപ്പെട്ട നല്ലൊരു സോമ്പി സിനിമയാണിത്
സോമ്പികളുമായുള്ള ഏറ്റുമുട്ടലൊക്കെ വളരെ നന്നായി എടുത്തിരിക്കുന്നു
ലാസ്റ്റ് വേഡ് : രക്തവും , കയ്യും തലയുമൊക്കെ വെട്ടിയെടുക്കുന്നതുമൊക്കെ കണ്ടാൽ തലകറങ്ങുന്നവർ ഈ വഴി പോവാതെ ഇരിക്കുക
0 Comments:
Post a Comment