കെട്ട്യോളാണ് എന്റെ മാലാഖ വീട്ടിലെ സ്ത്രീകളോട് അല്ലാതെ മറ്റു സ്ത്രീകളോട് വല്യ ചങ്ങാത്തമൊന്നും ഇല്ലാത്ത മറ്റുള്ള സ്ത്രീകളെ എല്ലാം അമ്മയോ പെ...

Home » » Ketyolanu ente malakha

Ketyolanu ente malakha

കെട്ട്യോളാണ് എന്റെ മാലാഖ

വീട്ടിലെ സ്ത്രീകളോട് അല്ലാതെ മറ്റു സ്ത്രീകളോട് വല്യ ചങ്ങാത്തമൊന്നും ഇല്ലാത്ത മറ്റുള്ള സ്ത്രീകളെ എല്ലാം അമ്മയോ പെങ്ങളോ ആയി കാണുന്ന ഒരു നാട്ടിൻപുറത്തുകാരനായ അച്ചായൻ-സ്ലീവാച്ചൻ,

കല്യാണത്തിനു ശേഷം എങ്ങനെയാണ് ഭാര്യയോട് പെരുമാറേണ്ടത് എന്നറിയാത്ത അയാളുടെ ധർമ്മസങ്കടങ്ങൾ നർമ്മത്തിൽ ചാലിച്ചു അവതരിപ്പിച്ചിരിക്കുന്നു....

മഹേഷിന്റെ പ്രതികാരം സിനിമയിൽ കണ്ട നാട്ടിൻപുറത്തിന്റെ മനോഹാരിത അതേപോലെ തന്നെ അനുഭവപ്പെട്ടു, ഓരോ സിനിമ കഴിയും തോറും ആസിഫ് അലി അഭിനയത്തിന്റെ കാര്യത്തിൽ നമ്മെ അതിശയിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു 👍👍
ജാഫർ ഇടുക്കി, ബേസിൽ ഇരുവരും കൊള്ളാം, പള്ളിലച്ചൻ ശരിക്കും അച്ചൻ ആണോ എന്ന് സംശയം തോന്നുന്നു,

പുതുമുഖങ്ങൾ എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. നായിക 👍👍

ലൈംഗികജീവിതം എന്ന് ടിവിയിൽ കേൾക്കുമ്പോ കുട്ടികൾ ഇരുപ്പുണ്ടേൽ അപ്പോൾ തന്നെ ചാനൽ മാറ്റുന്ന നമ്മുടെ വീടുകളിൽ ഉള്ളവർ, കൂടാതെ 8ലെയും 9 ലെയും ചില ബയോളജി അദ്ധ്യായങ്ങൾ skip ചെയ്തിട്ട് അത് വല്യ ക്ലാസ്സിൽ എത്തുമ്പോൾ നിങ്ങൾ പഠിച്ചോളും എന്ന് പറയുന്ന മിക്കവാറും എല്ലാ അധ്യാപകരും ഇവരെല്ലാം ആണ് നമ്മുടെ സമൂഹത്തിൽ സ്ലീവാച്ചന്മാർ ഉണ്ടാവാൻ ഒരു പരിധി വരെ കാരണം എന്ന് തോന്നുന്നു..

ലൈംഗിക വിദ്യാഭ്യാസം സിലബസ്സിൽ ഉൾപ്പെടുത്തേണ്ട ആവശ്യകത ഈ സിനിമ പറയാതെ പറയുന്നുണ്ട്...

8/10

Last word : സിനിമ കാണാൻ അച്ചൻ അമ്മയുമായി പോവട്ടെ, പെങ്ങൾ അളിയനുമായി പൊക്കോളും, നിങ്ങൾ കല്യാണം കഴിഞ്ഞ ആളാണെങ്കിൽ ഭാര്യയുമായി പോവുക, ഇല്ലേൽ ഫ്രണ്ട്സുമായി പോവുക, ഫാമിലി ഒന്നിച്ചു പോയാൽ എന്തുമാത്രം നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റും എന്നറിയില്ല 😇😇
#forMoreMovieReviews visit www.peruva.com



0 Comments:

Post a Comment

Search This Blog

Powered by Blogger.