ഹെലൻ
മലയാളം 2019
ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്നുള്ള ഹെലൻ എന്ന ചുറുചുറുക്കുള്ള പെൺകുട്ടി , മമ്മി മരിച്ചു പോയ അവൾക്കു എല്ലാം അവളുടെ അച്ഛനായിരുന്നു , അച്ഛനെ സ്നേഹിച്ചു, വഴക്കിട്ട് , കളി ചിരിയുമായി അവർ അങ്ങനെ കഴിഞ്ഞുകൂടി ...
ഒട്ടുമിക്ക മിഡിൽ ക്ലാസ് കുടുംബത്തിനും ഉള്ളതുപോലെ ഇവർക്കും അത്യാവശ്യം കടവും ലോണും എല്ലാം ഉണ്ടായിരുന്നു , ഇതിൽ നിന്നെല്ലാം മോചനം നേടാൻ നേഴ്‌സിങ് കഴിഞ്ഞ അവളുടെ ലക്‌ഷ്യം കാനഡയായിരുന്നു , IELTS പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയുമായി കാനഡയിലേക്ക് പോവാൻ ദിവസങ്ങൾ എണ്ണി കഴിഞ്ഞിരുന്ന ഹെലന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് മാറിമറിയുന്നു ............ . ഏതു നിമിഷവും ജീവൻ പോലും നഷ്ടമായേക്കാവുന്ന അവസ്ഥയിലേക്ക് അവൾ എത്തുന്നു , തുടർന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ അവൾ നടത്തുന്ന പെടാപാടുകളാണ് ഈ സിനിമ , എന്താണ് അവളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിച്ചത് ?? അവൾക്ക് അതിൽ നിന്നും ഒരു മോചനം ഉണ്ടോ ?? അതോ ഹെലൻ എല്ലാവരുടെ മനസ്സിലും ഒരു ഓർമ്മ മാത്രമായി അവശേഷിക്കുമോ ??? ശേഷം സ്‌ക്രീനിൽ ......
മലയാളത്തിലെ Survival മൂവികളുടെ ലിസ്റ്റ് എടുത്താൽ മുൻനിരയിൽ തന്നെ ഈ ചിത്രം കാണും
അഭിനയിച്ച എല്ലാവരും തങ്ങളുടേതായ റോൾ വളരെ ഭംഗിയുള്ളതാക്കി , നായിക അന്ന , അച്ഛൻ വേഷം ചെയ്ത ലാൽ , നായകവേഷവും തിരക്കഥയും കൈകാര്യം ചെയ്ത നോബിൾ , പിന്നെ നമ്മുടെ അജു വർഗ്ഗീസ് എല്ലാവരും കലക്കി
തന്റെ ആദ്യ ചിത്രത്തിലൂടെ സംവിധായകൻ മാത്തുക്കുട്ടി സേവ്യർ മലയാളചലച്ചിത്ര ലോകത്ത് തനിക്കൊരു നല്ല ഭാവിയുണ്ടെന്നു തെളിയിച്ചിരിക്കുന്നു , കഥ കേട്ടപ്പോൾ തന്നെ താൻ പ്രൊഡ്യൂസ് ചെയ്യാം എന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞത് വെറുതെ അല്ലായിരുന്നു എന്ന് സിനിമാ കാണുമ്പോൾ മനസിലാവും .
8 / 10


0 Comments:
Post a Comment