Pahuna (2017)  Language: Nepali  Produced by: Priyanka Chopra  ഇൻഡ്യാ  നേപ്പാൾ അതിർത്തിയിൽ താമസിച്ചിരുന്ന ഒരു പാവപ്പെട്ട ...

Home » » Pahuna (2017)

Pahuna (2017)

Pahuna (2017) 
Language: Nepali 
Produced by: Priyanka Chopra 

ഇൻഡ്യാ  നേപ്പാൾ അതിർത്തിയിൽ താമസിച്ചിരുന്ന ഒരു പാവപ്പെട്ട നേപ്പാളി കുടുംബം , അവരുടെ നാട്ടിൽ ഉണ്ടായ ഒരു കലാപത്തെ തുടർന്ന് ഇന്ത്യയിലേക്ക് കടക്കുന്നു , അഞ്ചോ ആറോ വയസുള്ള രണ്ടു കുട്ടികളും അവരുടെ ഒരു വയസ്സ് പോലും ഇല്ലാത്ത അനിയനും . ഇടയ്ക്കു വെച്ച് മാതാപിതാക്കളിൽ നിന്നും വേർപെട്ടു പോയ ഇവർ കൂടെയുള്ള ഗ്രാമവാസികളോടൊപ്പം ഇന്ത്യയിലേക്ക് എത്തുന്നു . വഴിയിൽ വെച്ച് ഇവരുടെ കൂടെയുള്ള ഗ്രാമവാസികളിൽ ഒരാൾ,   ഇന്ത്യയിൽ ചെല്ലുമ്പോൾ പാതിരിമാരെ സൂക്ഷിക്കണം അവർ കുട്ടികളെ കൊന്നു തിന്നുന്നവർ ആണെന്ന് നുണ പറഞ്ഞു കൂടെ ഉള്ളവരെ ഭയപ്പെടുത്തുന്നു .ഉറങ്ങാൻ കിടന്ന കുട്ടികളിൽ ഒരാൾ ഇത് കേൾക്കാനും വിശ്വസിക്കാനും ഇടയാവുന്നു , തുടർന്ന് ഈ അഞ്ചും ആറും വയസ്സായ കുട്ടികൾ തങ്ങളുടെ പൊന്നനിയനുമായി ഇവരുടെ കൂടെ നിന്നും  ഓടിമറയുന്നു ....
ഒരു പരിചയവും ഇല്ലാത്ത ആ നാട്ടിൽ തങ്ങളുടെ അനുജനുമായി ജീവിക്കാൻ ഇവർ നടത്തുന്ന ശ്രെമങ്ങളാണ് ഈ കൊച്ചു ചിത്രം .ആ കുട്ടികളുടെ അതിജീവനത്തിന്റെ കഥ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്നു , ഈ കുട്ടികളുടെ പ്രവർത്തികൾ കണ്ടു നമ്മളുടെ മുഖത്ത് നാമറിയാതെ വന്നു പോവുന്ന മന്ദഹാസങ്ങൾ ,  ചില നിമിഷങ്ങളിൽ വരുന്ന ഉത്കണ്ഠ ഇതെല്ലാമാണ് ഈ ചിത്രത്തിന്റെ വിജയം എന്ന് പറയാം ..നല്ലൊരു ഫീൽ ഗുഡ് മൂവിയാണ് , കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടാവും 
#ForMoreMovieReviews visit www.peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.